HOME
DETAILS

വേറിട്ട വഴിയിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനവുമായി എസ്.പി.സി

  
backup
October 24, 2016 | 2:24 AM

%e0%b4%b5%e0%b5%87%e0%b4%b1%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0


വില്യാപ്പള്ളി: വേറിട്ട സേവന വഴിയിലൂടെ സജീവമാവുകയാണ് വില്യാപ്പള്ളി എം.ജെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റുകള്‍.  അഗതി മന്ദിരങ്ങള്‍ക്കും പാലിയേറ്റീവ് സെന്ററുകള്‍ക്കും വേണ്ടി ധനസമാഹരണം ലക്ഷ്യമാക്കിയായിരുന്ന കേഡറ്റുകളുടെ പ്രവര്‍ത്തനം.  
സ്‌കൂള്‍ യുവജനോത്സവത്തിലും കായികമേളകളിലും ലഘുപാനീയങ്ങളും ഭക്ഷണവും വിതരണം ചെയ്താണ് പതിനായിരത്തില്‍പരം രൂപ സമാഹരിച്ചത്. വിതരണത്തിനുള്ള പലഹാരവും പാനീയങ്ങളും കുട്ടികള്‍ സ്വന്തം വീടുകളില്‍ നിന്ന് തയാറാക്കി എത്തിച്ചാണ് ഫണ്ട് സമാഹരിച്ചത്.
പാലിയേറ്റീവ്,  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എസ്.പി.സി പദ്ധതിയുടെ ഒരു പ്രധാന  ലക്ഷ്യമാണ്. സംരംഭം പ്രിന്‍സിപ്പല്‍ ഇ.കെ സോഫിയാമ്മ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഈ സംരംഭത്തോടുള്ള പ്രതികരണം ആശാവഹമായിരുന്നു. പ്രത്യേക ദിനങ്ങളില്‍ ഈ  രീതിയില്‍ ഫണ്ട് സ്വരൂപിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍  തന്നെയാണ് കാഡറ്റുകളുടെ തീരുമാനം.
കുട്ടികള്‍ ആഘോഷദിവസങ്ങളില്‍  സ്‌കൂള്‍ പരിസരങ്ങളില്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്നതിനും ഒരുപരിധിവരെ ഈ  സംരംഭം പരിഹാരമാണ്. സംരംഭത്തിന് സ്‌കൂള്‍ എസ്.പി.സി ഇന്‍ചാര്‍ജ്  കമ്യൂണിറ്റ് പൊലിസ് ഓഫീസര്‍ എം. സുലൈമാന്‍, സമീമ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  a day ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  a day ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago