ഉത്സവമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രോവിന്‍സിന്റെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ്
മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രോവിന്‍സിന്റെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വച്ച് നടന്നു. ഡബ്ല്യു.എം.സി പ്രസിഡന്റ് ശ്രീ സേവി മാത്തുണ്ണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെയര്‍മാന്‍ ശ്രീ. പി. ഉണ്ണികൃഷ്ണന്‍ ഡബ്ല്യു.എം.സിയുടെ സന്ദേശം നല്‍കി. സെക്രട്ടറി ശ്രീ. ജോഷ്വ മാത്യു സ്വാഗതം പറഞ്ഞു.ഡബ്ലിയു,എം.സി. പുറത്തിറക്കുന്ന അരികില്‍ എന്ന സുവനീറിന്റെ കവര്‍ പേജ് പ്രകാശനവും, ബഹ്‌റൈന്‍ പ്രൊവിന്‍സ് തയ്യാറാക്കിയ ടൈറ്റില്‍ വിഡിയോയുടെ ഉത്ഘാടനവും നടന്നു.
ഡബ്ലിയു, എം.സി. മുന്‍ കമ്മിറ്റി ഭാരവാഹികള്‍ വി.വി. മോഹന്‍, സതീഷ് മുതലയില്‍, യു.എ. ഇ എക്‌സ്‌ചേഞ്ച് ജി.എം.വിനീഷ്, സ്പാക് ഡയറക്ടര്‍ ലതാ ഉണ്ണികൃഷ്ണന്‍, ഏഷ്യാനെറ്റ് പ്രോഗ്രാം ഹെഡ് രമേശ് പയ്യന്നൂര്‍, നാടക പ്രവര്‍ത്തകന്‍ പ്രകാശ് വടകര എന്നിവര്‍ക്ക് ചടങ്ങില്‍ വച്ച് ഉപഹാരം നല്‍കി. കഥ,കവിത മത്സരത്തില്‍ മോഹന്‍, ഷക്കീര്‍, ജോസഫ്, വത്സ ജേക്കബ്, സുമ സതീഷ്, ബ്യ്‌ന എന്നിവര്‍ വിജയികളായി . ഫോര്‍ പി എം ന്യൂസ് മാനേജിംഗ് എഡിറ്റര്‍ പ്രദീപ് പുറവങ്കര , ഇ എ സലിം, പി ടി തോമസ് എന്നിവര്‍ ജൂറി അംഗങ്ങള്‍ ആയിരുന്നു .വൈസ് ചെയര്‍പെഴ്‌സന്‍ ശ്രീമതി. മൃദുല ബാലചന്ദ്രന്‍ നന്ദി പറഞ്ഞു.ഡബ്ലിയു, എം. സി. എക്‌സിക്യുട്ടീവ് കൌന്‍സില്‍ അംഗങ്ങള്‍ ആയ ഫൈസല്‍ എഫ്. എം, ജ്യോതിഷ് പണിക്കര്‍, സി എന്‍ ഉണ്ണികൃഷ്ണന്‍, ജഗത് കൃഷ്ണകുമാര്‍, ഷൈനി നിത്യന്‍, ജയശ്രീ സോമനാഥ് , ജയഫര്‍ മൈധാനി എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."