HOME
DETAILS
MAL
സമയത്ത് ആംബുലന്‍സ് ലഭിച്ചില്ല; എ.എം.യു പ്രൊഫസര്‍ മരിച്ചു
backup
October 26 2016 | 05:10 AM
ലക്നൗ: കൃത്യസമയത്ത് ആംബുലന്‍സ് സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് അലിഗഡ് സര്‍വകലാശായിലെ പ്രൊഫസര്‍ മരിച്ചു. ആറ് മണിക്കൂറോളം ആംബുലന്‍സിനായി കാത്തുനിന്നാണ് അര്‍ബുദരോഗ ബാധിതനായ ഡി.മൂര്‍ത്തി (64) മരിച്ചത്.
ഇദ്ദേഹം കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മൂര്‍ത്തിയുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഇവിടെ നിന്നും മൂര്‍ത്തിയെ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന മൂര്‍ത്തിയുടെ നില അതീവ ഗുരുതരമായിരുന്നു.
എന്നാല്‍ രേഖകള്‍ തയാറാക്കാന്‍ വൈകിയതിനാലാണ് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്താന്‍ താമസിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ നല്കിയ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."