HOME
DETAILS
MAL
തെരുവുനായ്ക്കള്‍: കേന്ദ്രമന്ത്രിയോട് വിയോജിച്ച് കുമ്മനം
backup
October 27 2016 | 10:10 AM
കൊല്ലം: അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്നത് കേന്ദ്രമന്ത്രിയുടെ അഭിപ്രായമാണെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്.
കൊല്ലം പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച 'മീറ്റ് ദി പ്രസി'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ മേനകാ ഗാന്ധിയെ കേരളത്തിലെ പ്രശ്നം ബോധ്യപ്പെടുത്തും. കെ.പി ശശികലക്കെതിരായ കേസ് പ്രസ്ഥാനത്തെ തകര്‍ക്കാനുദ്ദേശിച്ചുള്ളതാണ്. സി.പി.എം കള്ളക്കേസുണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഇതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കുമ്മനം പറഞ്ഞു.
എല്‍.ഡി.എഫ് അധികാരത്തിലെത്തിയശേഷം സംസ്ഥാനത്തു ജീവിക്കാന്‍പോലും പറ്റാത്തഅവസ്ഥയാണ്. ദലിത് പീഡനം ഏറ്റവും കൂടുതല്‍ നടക്കുന്നതു കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."