HOME
DETAILS

സ്വകാര്യ ബസിന്റെ സമയം മാറ്റല്‍: യോഗത്തില്‍ ഉടമയെത്തിയത് ഗുണ്ടകളുമായി സമയം മാറ്റാനുള്ള ശ്രമം പരാജയം; സംഘര്‍ഷം

  
backup
October 28, 2016 | 4:01 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%ac%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%82-%e0%b4%ae%e0%b4%be


കാക്കനാട്: സ്വകാര്യ ബസിന്റെ സര്‍വീസ് സമയം സംബന്ധിച്ച് ആര്‍.ടി.ഒ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഗുണ്ടാ സംഘങ്ങളുമായെത്തി സമയം മാറ്റാനുള്ള ഉടമയുടെ ശ്രമം വിജയിച്ചില്ല. എറണാകുളം സൗത്തില്‍ നിന്ന് രാത്രി കാക്കനാട്ടേക്ക് ഒടുവില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ സര്‍വീസ് സമയം മാറ്റുന്നത് സംബന്ധിച്ച് വിളിച്ച ടൈം കോണ്‍ഫറസിലാണ് ഉടമ ഗുണ്ടകളുമായെത്തിയത്. എതിര്‍പ്പുകളുമായി മറ്റ് ബസുടമകള്‍ രംഗത്തെത്തിയതോടെ  സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ടൈം കോണ്‍ഫറസ് ഹാള്‍ സംഘര്‍ഷഭരിതമായി. തുടര്‍ന്ന് പൊലിസെത്തിയതോടെയാണ് സംഘര്‍ഷത്തിനയവുവന്നത്.
ഇന്നലെ ഉച്ചയോടെ ബസിന്റെ നിലവിലെ സര്‍വീസ് സമയം മാറ്റുന്നത് സംബന്ധിച്ച് ഹിയറിങ് തുടങ്ങിപ്പോള്‍ തന്നെ തര്‍ക്കമായി. രാത്രി 9.47ന് പുറപ്പെടുന്ന സമയം 9.07 ആക്കി മാറ്റണമെന്നായിരുന്നു ഉടമയുടെ ആവശ്യം. എന്നാല്‍ മറ്റു ബസുടമകള്‍ സമ്മതിച്ചിച്ചില്ല. തര്‍ക്കം രൂക്ഷമായതോടെ ബസുടമക്കൊപ്പം ഗുണ്ടകളും ബസിലെ ജീവനക്കാരും ഇടപെട്ട് ഔദ്യോഗിക നടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചു.  തുടര്‍ന്ന് ആര്‍.ടി.ഒ ഇടപെട്ട് ബസുടമകളല്ലാത്തവരെ പുറത്താക്കാന്‍ നിര്‍ദേശം നല്‍കി. ഗുണ്ടാസംഘത്തെ പുറത്താക്കി ഓഫിസ് കെട്ടിടത്തിന്റെ ഷട്ടര്‍ താഴ്ത്തിയതിന് ശേഷവും ബഹളം തുടരുകയായിരുന്നു.
ബലപ്രയോഗിച്ച് ഷട്ടര്‍ ഉയര്‍ത്തി അകത്ത് കടന്ന സംഘം ബഹളംവച്ചതിനെ  തുടര്‍ന്ന് ആര്‍.ടി.ഒ ടി.എച്ച് സാദിഖ് അലി തൃക്കാക്കര പൊലിസില്‍ വിവരം അറിയിച്ചു. പൊലിസ് സ്ഥലത്ത് എത്തിയതിനെ തുടര്‍ന്ന് സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളത്തെ തുടര്‍ന്ന് ഹിയറിങ് നടത്താനായില്ല. കഴിഞ്ഞ മാസം നടത്തിയ ഹിയറിങിലും ബഹളത്തെ തുടര്‍ന്ന് നടത്താനായില്ല.
എറണാകുളത്ത് നിന്ന് രാത്രി ഒടുവില്‍ സര്‍വീസ് നടത്തുന്ന ബസിന്റെ സമയം മാറ്റുന്നതിന് യാത്രക്കാരും എതിരാണ്. രാത്രി പത്ത് മണിക്ക് ശേഷം എറണാകുളത്ത് നിന്ന് കാക്കാനാട്ടിലേക്ക് ബസ് സര്‍വീസ് ഇല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ ഗോളിൽ സഊദി കീഴടക്കി; പുതിയ ചരിത്രം സൃഷ്ടിച്ച് റൊണാൾഡോയുടെ കുതിപ്പ്

Football
  •  14 days ago
No Image

മടിയില്‍ വെച്ചപ്പോള്‍ മകന് ജീവനുണ്ടായിരുന്നു, വാഹനം കിട്ടിയിരുന്നെങ്കില്‍ ഒരാളയെങ്കിലും രക്ഷിക്കാമായിരുന്നു: അമ്മ ദേവി

Kerala
  •  14 days ago
No Image

മെസിയും യമാലും നേർക്കുനേർ; ഖത്തറിന്റെ മണ്ണിൽ ചാമ്പ്യന്മാരുടെ പോരാട്ടം ഒരുങ്ങുന്നു

Football
  •  14 days ago
No Image

വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ന്ന് ഇസ്‌റാഈല്‍ ഗസ്സയില്‍ മരണസംഖ്യ 69,000 കവിഞ്ഞു; ഒരു സൈനികന്റെ മൃതദേഹം കണ്ടെടുത്തു

International
  •  14 days ago
No Image

കുവൈത്തിൽ പരിശോധനകൾ ശക്തം; ഫഹാഹീലും, മഹ്ബൂലയിലുമായി 30 താൽക്കാലിക കച്ചവടകേന്ദ്രങ്ങൾ പൊളിച്ചുമാറ്റി

Kuwait
  •  14 days ago
No Image

ഒറ്റ റൺസിൽ വീണത് വമ്പന്മാർ; ഓസ്ട്രേലിയ കീഴടക്കി ഗില്ലും അഭിഷേകും

Cricket
  •  14 days ago
No Image

മുത്തശ്ശിക്കരികില്‍ ഉറങ്ങുകയായിരുന്ന നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ആരോഗ്യനില ഗുരുതരം

National
  •  14 days ago
No Image

കാലാവധി കഴിഞ്ഞ മരുന്നുകൾ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണി: മുന്നറിയിപ്പുമായി അബൂദബി

uae
  •  14 days ago
No Image

സൗദി: സ്‌കൂളുകളില്‍ ശൈത്യകാല ഷെഡ്യൂള്‍ തുടങ്ങി; പ്രവൃത്തി സമയത്തില്‍ മാറ്റം | Saudi School Schedule

Saudi-arabia
  •  14 days ago
No Image

വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി.ശിവന്‍കുട്ടി

Kerala
  •  14 days ago