HOME
DETAILS
MAL
റേഷന്‍ കാര്‍ഡ്: അപാകതകള്‍ പരിഹരിക്കണം
backup
October 28 2016 | 04:10 AM
തുറവൂര്‍: ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ പേരില്‍ റേഷന്‍ കാര്‍ഡിലുണ്ടായ അപാകതകള്‍ പരിഹരിക്കണമെന്ന് പട്ടണക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
അര്‍ഹരായ നിരവധി പേരെ ഒഴിവാക്കി അനര്‍ഹരെ ഉള്‍പ്പെടുത്തി റേഷന്‍ സംവിധാനം തന്നെ തകര്‍ത്തിരിക്കുകയാണെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു.
ആക്ഷേപങ്ങള്‍ക്കെല്ലാം ഉടനെ പരിഹാരമുണ്ടാക്കണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.കെ.ജയപാല്‍ അധ്യക്ഷതവഹിച്ചു.
ഡി.സി.സി.ജനറല്‍ സെക്രട്ടറി അഡ്വ.റ്റി.എച്ച്.സലാം ഉദ്ഘാടനം ചെയ്തു.പി.എം.രാജേന്ദ്രബാബു, ആര്.ഡി.രാധാകൃഷ്ണന് ,കെ.ജെ.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."