പ്രൊഫ. എം അബ്ദുല്‍ അലിക്ക് അവാര്‍ഡ്
കോഴിക്കോട്: ആന്റി സ്‌മോക്കിങ് സൊസൈറ്റിയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ പ്രൊഫ. എം അബ്ദുല്‍ അലിയെ തിരഞ്ഞെടുത്തു.
ഇന്ന് പുളിക്കലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് സൊസൈറ്റി ഗ്ലോബല്‍ ചെയര്‍മാന്‍ മുഹമ്മദുണ്ണി ഒളകരയും അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ അമാനുള്ള വടക്കാങ്ങരയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു ലക്ഷത്തി ഒന്ന് രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.
അധ്യാപകന്‍, ഗ്രന്ഥകാരന്‍, കോളമിസ്റ്റ്, വിവര്‍ത്തകന്‍, സാമൂഹ്യപരിഷ്‌കര്‍ത്താവ്, ഗവേഷകന്‍ തുടങ്ങിയ നിലകളിലൊക്കെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആന്റി സ്‌മോക്കിങ് സൊസൈറ്റിയുടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ആന്റി സ്‌മോക്കിങ് സൊസൈറ്റി ഇന്ത്യ പ്രസിഡന്റ് ഡോ. എ മുഹമ്മദ് മുസ്തഫ, കോ ഓഡിനേറ്റര്‍ ജൗഹര്‍ അലി തങ്കയത്തില്‍, ഉപദേശക സമിതി അംഗം കെ.പി നൂറുദ്ദീന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."