HOME
DETAILS
MAL
ഒറ്റ വിക്ഷേപണത്തില്‍ 83 ഉപഗ്രഹം; ചരിത്ര നിമിഷം ലക്ഷ്യമിട്ട് ഐ.എസ്.ആര്.ഒ
backup
October 29 2016 | 05:10 AM
ന്യൂഡല്‍ഹി: വീണ്ടുമൊരു ചരിത്ര നിമിഷനിമിഷം സൃഷ്ടിക്കാന്‍ ഐ.എസ്.ആര്.ഒ ഒരുങ്ങുന്നു. 83 ഉപഗ്രഹങ്ങളെ ഒന്നിച്ച് ഭ്രമണപഥത്തില്‍ എത്തിക്കുവാന്‍ തയ്യാറെടുക്കുകയാണ് ഐ.എസ്.ആര്.ഒ. 81 വിദേശനിര്‍മിത ഉപഗ്രങ്ങളും രണ്ട് ഇന്ത്യന്‍ ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍ എത്തിക്കുവാനാണു പദ്ധതി.
2017 ആദ്യപാദത്തോടെ വിക്ഷേപണം നടക്കും. ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനായി പി.എസ്.എല്‍.വിയുടെ എക്സ് എല്‍ വിഭാഗത്തിലുള്ള റോക്കറ്റാണ് ഉപയോഗിക്കുക. ഒറ്റ വിക്ഷേപണത്തില്‍ ഐ.എസ്.ആര്.ഒ ഭ്രമണപഥത്തിലെത്തിച്ച പരമാവധി ഉപഗ്രഹങ്ങളുടെ എണ്ണം നിലവില്‍ 20 ആണ്. എല്ലാ ഉപഗ്രഹങ്ങളേയും ഒരേ ഭ്രമണപഥത്തില്‍ തന്നെയാവും എത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."