HOME
DETAILS

രോഗദുരിതത്തില്‍ മുങ്ങി കിടപ്പാടം പോലുമില്ലാതെ ഒരു കുടുംബം

  
backup
October 30 2016 | 20:10 PM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%95


കാക്കനാട്: സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത ഒരു കുടുംബത്തിലെ മുന്നു പേര്‍ വ്യത്യസ്ഥ രോഗങ്ങളാല്‍ ദുരിതത്തില്‍. തുതിയൂര്‍ പുല്ലാനിപ്പറമ്പില്‍ നാരായണന്‍, ഭാര്യ രേണുക, മകന്‍ ജോതിഷ് എന്നിവരാണ് നരകയാതന അനുഭവിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കുടുംബനാഥനായ നാരയണന്റെ തലച്ചോറിലേക്കുള്ള രക്തസ്രാവം ഇടക്കിടെ നിലക്കുമ്പോള്‍ ഓര്‍മക്കുറവു മൂലം വീട്ടിലേക്കുള്ള വഴിയും, കുടുംബാംഗങ്ങളുടെ പേരും വിലാസവുമെല്ലാം മറക്കും. എന്തെങ്കിലും തൊഴിലിനായി വീട്ടില്‍ നിന്നിറങ്ങിയാല്‍ ചിലപ്പോള്‍ രണ്ട് ദിവസം കഴിഞ്ഞാണ് തിരിച്ചെത്താറ്.
അഞ്ചു വര്‍ഷം മുമ്പ് ഭാര്യ രേണുകയുടെ ഇരു കണ്ണുകള്‍ക്കും തിമിര ശസ്ത്രക്രിയ നടത്തി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ നട്ടെല്ലിന് തേയ്മാനം സംഭവിച്ചതിനാല്‍ അനങ്ങാന്‍ പോലും കഴിയാതെ ചോറ്റാനിക്കര ഹോമിയോ മെഡിക്കല്‍ കോളജിലെ ഡോ. പങ്കജത്തിന്റെ ചികിത്സയിലാണ്.
രണ്ട് മക്കളില്‍ മൂത്ത മകന്‍ ജോതിഷ് ബുദ്ധിമാന്ദ്യവും അതോടൊപ്പം അപസ്മാര രോഗിയുമാണ്. ജന്മനാ ഈ അസുഖം കണ്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പതിനെട്ടു ദിവസം തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
മണിക്കൂറിന് ആയിരം രൂപ വച്ച് ചികിത്സയ്ക്ക് ചിലവായെങ്കിലും കാര്യമായ മാറ്റമില്ല. പകല്‍ സമയങ്ങളിലും എട്ടു വയസിനു ശേഷം രാത്രി കാലങ്ങളിലുമാണ് അപസ്മാരം ഉണ്ടാകുന്നത്. ഒരു നേരം മരുന്ന് തെറ്റിയാല്‍ രോഗം വന്ന് കുട്ടി അവശതയിലാകും. നിലവില്‍ കാക്കനാട് മാര്‍ അത്തനേഷ്യസ് സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ആണെങ്കിലും ഇപ്പോഴും എഴുത്തും വായനയും അറിയില്ല. വിദഗ്ധ ചികിത്സ കിട്ടിയാല്‍ രോഗം മാറുമെന്നു ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
പ്ലസ് വണ്‍ നു പഠിക്കുന്ന മകളിലാണ് ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ. മകളുടെ വിദ്യാഭ്യാസ ചിലവും ഈ കുടുംബത്തില്‍ താങ്ങാനാവുന്നതില്‍ അപ്പുറമാണ്. സ്വന്തമായി വീടില്ലാത്തതിനാല്‍ പ്രതിമാസം 6,000 രൂപ വാടകയ്ക്കാണ് താമസം. മരുന്നിനും ഭക്ഷണത്തിനുമായുള്ള തുകയും തിമിര ശസ്ത്രക്രിയക്കു ചെലവായ 40,000 രൂപയും സുഹ്യത്തുക്കളുടേയും അയല്‍വാസികളുടേയും കാരുണ്യത്തിലാണ് നടക്കുന്നത്. ജീവിതം മുന്നോട്ട്‌പോകണമെങ്കില്‍ ഇവര്‍ക്ക് സുമനസുകളുടെ കാരുണ്യം കൂടിയേതീരൂ. ഫോണ്‍: 9037086699

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  16 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  4 hours ago