HOME
DETAILS

അറുപതില്‍ തിരിഞ്ഞുനോട്ടവും വിലയിരുത്തലും അനിവാര്യമെന്ന് നിയമസഭ

  
backup
November 01 2016 | 19:11 PM

%e0%b4%85%e0%b4%b1%e0%b5%81%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f

തിരുവനന്തപുരം: കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികദിനത്തില്‍ നിയമസഭയില്‍ മുഴങ്ങിയത് പൂര്‍വകാലത്തേക്ക് തിരിഞ്ഞുനോക്കണമെന്ന ഓര്‍മപ്പെടുത്തല്‍.
ഐക്യകേരളത്തിനു ദിശാബോധം നല്‍കിയ നിയമസഭയില്‍ ഇന്നലെ നിറഞ്ഞത് സ്പീക്കര്‍ മുതല്‍ വിവിധ കക്ഷിനേതാക്കള്‍ വരെയുള്ളവരുടെ വാക്കുകളില്‍ പഴയകാലത്തിന്റെ കണക്കെടുപ്പും പുതിയ ആശങ്കകളുമായിരുന്നു. നിയമസഭയുടെ അന്തസ്സും പ്രൗഢിയും നഷ്ടപ്പെട്ടുതുടങ്ങിയെന്നും അതു സംരക്ഷിക്കാന്‍ സ്വയംവിമര്‍ശനത്തോടെ പ്രതിജ്ഞാബദ്ധരാകണമെന്നും മുതിര്‍ന്ന അംഗങ്ങള്‍ ഓര്‍മപ്പെടുത്തി. ഭൂപരിഷ്‌കരണം, സാക്ഷരത, ആരോഗ്യ പരിപാലനം അടക്കമുള്ള വിഷയങ്ങളില്‍ പഴയകാല ഭരണാധികാരികള്‍ കാണിച്ചുതന്ന മാര്‍ഗദര്‍ശനം ശരിയായ അര്‍ഥത്തില്‍ പിന്തുടരാന്‍ കഴിയുന്നില്ല. ഇപ്പോഴുള്ള നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ പ്രകടനാത്മകവും പ്രചരണാത്മകവുമായി മാറുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നു.
മതാധീതവും ത്യാഗനിര്‍ഭരവുമായ ജനപക്ഷ രാഷ്ട്രീയമാണ് കേരളത്തെ മുന്നോട്ടു നയിക്കുന്നതെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സമൂഹത്തില്‍ ഭരണഘടനയുടെ സംരക്ഷണം ലഭിക്കേണ്ട പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ നിയമസംരക്ഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ നിയമ നിര്‍മാണങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാഷാടിസ്ഥാനത്തിലുള്ള കേരള രൂപീകരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച നവോത്ഥാന നായകരെയും വിഖ്യാത സമരങ്ങളെയും കക്ഷിനേതാക്കള്‍ അനുസ്മരിച്ചു. ഭാഷാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട കേരളം മാതൃഭാഷയോടു നീതി പുലര്‍ത്തുന്നുണ്ടോയെന്ന് സ്വയം വിമര്‍ശനത്തോടെ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
തുരുമ്പിച്ച പ്രത്യയശാസ്ത്രങ്ങളുടെ തടവറയില്‍നിന്നും കേരളവും ജനങ്ങളും പുറത്തേക്കുവരണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.  നിയമസഭ പാസാക്കിയ സുപ്രധാന ബില്ലുകളും അവ സൃഷ്ടിച്ച ഫലങ്ങളും പഠനവിധേയമാക്കണമെന്നും ഇതിനായി പ്രത്യേക സബ്ജക്ട് കമ്മിറ്റിയെ നിയോഗിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പഠന റിപ്പോര്‍ട്ടുകള്‍ കൊണ്ട് അലമാരകള്‍ നിറഞ്ഞ സാഹചര്യമാണെന്നു പി.കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. പ്രായോഗികമായി ചെയ്യേണ്ട നിരവധി കാര്യങ്ങള്‍ മുന്‍പിലുണ്ട്. അവയില്‍ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ജെ.പി അംഗം ഒ.രാജഗോപാല്‍, മുന്‍ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, കക്ഷിനേതാക്കളായ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍, ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍, കെ.എം മാണി, സി.കെ നാണു, കെ.ബി. ഗണേഷ്‌കുമാര്‍, വിജയന്‍പിള്ള, അനൂപ് ജേക്കബ് എന്നിവരും സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കരാട്ടെ പരിശീലകന്‍ പിടിയിൽ

Kerala
  •  a month ago
No Image

ജാമ്യത്തിലിറങ്ങിയ പ്രതി പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു

Kerala
  •  a month ago
No Image

കായികമേളയിലെ പോയിന്റെ വിവാദം; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍ 

Kerala
  •  a month ago
No Image

‌കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍റെ പരാമര്‍ശം വിവാദത്തില്‍

National
  •  a month ago
No Image

പത്തനംതിട്ടയില്‍ ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

Kerala
  •  a month ago
No Image

ഓൺലൈൻ ട്രേഡിം​ഗ് തട്ടിപ്പ്; 13 ലക്ഷം കവ‍ർന്ന് വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി കരിപ്പൂരിൽ പിടിയിൽ

Kerala
  •  a month ago