കഥാസമാഹാരം പ്രകാശനം
കല്‍പ്പറ്റ: ജോസ് പാഴൂക്കാരന്‍ രചിച്ച 'ഈരയുടെ പ്രസവം ഒരു ലൈവ് ഷോ' കഥാസമാഹാരം നവംബര്‍ അഞ്ചിന് പകല്‍ 12ന് കല്‍പ്പറ്റ ടൗണ്‍ഹാളില്‍ സാഹിത്യകാരന്‍ കെ.ഇ.എന്‍ കുഞ്ഞമ്മദ് പ്രകാശനം ചെയ്യും. മഞ്ചേരി സഹൃദയ സാഹിത്യ കൂട്ടായ്മ പ്രസിഡന്റ് അഡ്വ. ടി.പി രാമചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങും. 14 കഥകളാണ് സമാഹരത്തില്‍. ഈര എന്ന ആദിവാസി സ്ത്രീയുടെ അസ്വാഭാവിക ഗര്‍ഭം മാധ്യമങ്ങളും പൊതുജനങ്ങളും ആഘോഷിക്കുന്നതാണ് ശീര്‍ഷകത്തിനു ആധാരമായ കഥയുടെ പ്രമേയം. സാമൂഹിക വിഷയങ്ങള്‍ പ്രമേയമാക്കിയാണ് മറ്റു കഥകളും. ചിന്ത പബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കുന്നത്. പുല്‍പ്പള്ളി പാടിച്ചിറ സ്വദേശിയാണ് ജോസ് പാഴൂക്കാരന്‍. ബിഹാറില്‍ അധ്യാപകനായ ഇദ്ദേഹത്തിന്റെ ആറാമത്തെ പുസ്തകമാണ് 'ഈരയുടെ പ്രസവം ഒരു ലൈവ് ഷോ'. 'ചാവുകര'യാണ് ആദ്യ കഥാസമാഹാരം. വയനാട്ടിലെ അരിവാള്‍ രോഗികളുടെ ജീവിതം പ്രമേയമാക്കി 2000ല്‍ 'അരിവാള്‍ ജീവിതം' എന്ന പേരില്‍ പ്രസിദ്ധീകകരിച്ച നോവല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."