കയര്‍തൊഴിലാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി 15 വരെ ദീര്‍ഘിപ്പിച്ചു
ചേര്‍ത്തല: കയര്‍തൊഴിലാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി 15 വരെ ദീര്‍ഘിപ്പിച്ചു. കയര്‍തൊഴിലാളികളെ സാമൂഹ്യസുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാക്കുന്നതിനുള്ള ആ.ബി ഇന്‍ഷുറന്‍സ് രണ്ടാംഘട്ട രജിസ്ട്രേഷനാണ് ദീര്‍ഘിപ്പിച്ചിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ എല്‍ഐസി വഴി നടപ്പാക്കുന്ന ആബി ബീമായോജന ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. കയര്‍തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ എല്ലാ കയര്‍തൊഴിലാളികള്‍ക്കും ആബി അംഗത്വത്തിന് അര്‍ഹതയുണ്ട്. 18നും 59നും ഇടയില്‍ പ്രായമുള്ള കയര്‍തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുള്ള എല്ലാവര്ക്കും അക്ഷയ കേന്ദ്രങ്ങള്‍ വഴി ആബി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാം. ഇതിനായി തൊഴിലാളികള്‍, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ക്ഷേമനിധി പാസ്ബുക്ക് എന്നീ രേഖകളുമായി അക്ഷയകേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ആബി ഇന്‍ഷുറന്‍സില്‍ അംഗമായതിന് ശേഷം പോളിസി സര്‍ട്ടിഫിക്ക?റ്റിന്റെ പകര്‍പ്പും, ക്ഷേമനിധി പാസ്ബുക്കിന്റെ പകര്‍പ്പും സഹിതം ക്ഷേമനിധി ഓഫീസില്‍ നല്‍കണം.
കയര്‍മേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാവരും ആബി പദ്ധതിയില്‍ അംഗമാകണമെന്നും ആനുകൂല്യം ഉറപ്പാക്കണമെന്നും ബോര്‍ഡ് ചെയര്മാന് കെ.കെ ഗണേശന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."