സാംസ്‌ക്കാരിക പൈതൃകം നിലനിര്‍ത്താന്‍ ചേര്‍ത്തലയില്‍ കര്‍മ പദ്ധതി
ചേര്‍ത്തല: കേരളത്തിന്റെ സാസ്‌ക്കാരിക പൈതൃകം നിലനിര്‍ത്തിയുള്ള കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുകയും പ്ലാസ്റ്റിക് നിരോധനം ഉള്‍പ്പെടെയുള്ള ആരോഗ്യ ശുചിത്വ മേഖലയില്‍ കൂട്ടായ പ്രവര്‍ത്തനം കാഴ്ചവെക്കാനും ചേര്‍ത്തല നഗരസഭ കൗണ്‍സില്‍ കേരളപ്പിറവി ദിനത്തിന്‍ കൗണ്‍സില്‍ കൂടി തീരുമാനിച്ചു. ചെയര്‍മാന്‍ ഐസക്ക് മാടവന അദ്ധ്യക്ഷത വഹിച്ചു.വിവിധ കക്ഷി നേതാക്കളായ എന്‍.ആര്‍.ബാബുരാജ്, വി.റ്റി.ജോസഫ്, ടോമി എബ്രഹാം, ജി.കെ.അജിത് എന്നിവര്‍ പ്രസംഗിച്ചു.
ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്
മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് 11ാം വാര്‍ഡ് കുടുംബശ്രീ എ ഡി എസിന്റെ നേത്യത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മാരാരിക്കുളം ജനമൈത്രി പോലീസ് പി ആര്‍ ഒ പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വി പ്രസന്നന്‍ അധ്യക്ഷത വഹിച്ചു. വികസന സമിതി ചെയര്‍മാന്‍ എം ഡി അനില്‍കുമാര്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബിജി അനില്‍കുമാര്‍, സുനിത സുനില്‍, മോനിഷ തുടങ്ങിയവര്‍ സംസാരിച്ചു. ദാമോദരന്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."