HOME
DETAILS
MAL
ചാരവൃത്തി ആരോപണം: പാകിസ്താന് ആറ് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്ന് തിരിച്ചുവിളിച്ചു
backup
November 03 2016 | 02:11 AM
ന്യൂഡല്‍ഹി: പാകിസ്താന് ആറ് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്ന് തിരിച്ചുവിളിച്ചു. പാക് ഹൈക്കമ്മീഷനില്‍ ചാരപ്രവര്‍ത്തനം നടത്തുന്ന ഉദ്യോഗസ്ഥരുണ്ടെന്ന വെളിപ്പെടുത്തലിനിടെയാണ് പാകിസ്താന്റെ നടപടി. അതേസമയം, സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എട്ട് ഉദ്യോഗസ്ഥരെ ഇന്ത്യയും പാകിസ്താനില്‍ നിന്ന് തിരിച്ചുവിളിച്ചേക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം മഹ്മൂദ് അഖ്തര്‍ എന്ന പാക് സ്ഥാനപതി കാര്യാലയ ഉദ്യോഗസ്ഥനെ ഇന്ത്യ അനഭിമതനായി പ്രഖ്യാപിച്ച് തിരിച്ചയച്ചിരുന്നു. ഇതിന് പിന്നലെയാണ് ആറ് ഉദ്യോഗസ്ഥരെ പാകിസ്താന് സ്വമേധയാ തിരിച്ചുവിളിച്ചത്. അഖ്തറെ ചോദ്യം ചെയ്തപ്പോഴാണ് ചാരവൃത്തിയുമായി ബന്ധപ്പെട്ട് 16 ഉദ്യോഗസ്ഥര്‍ ഹൈക്കമ്മീഷനിലുണ്ടെന്ന വിവരം ലഭിച്ചത്. ഇവരുടെ പേരുകളും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."