കേരള പിറവിയുടെ 60ാം വാര്‍ഷികാഘോഷം നടത്തി
മുവാറ്റുപുഴ: കേരള പിറവിയുടെ 60ാം വാര്‍ഷികവും, നമുക്ക് ജാതിയില്ല വിളംബര കലണ്ടറിന്റെ അനാച്ഛാദനവും, ദീപം തെളിയിക്കലും മുവാറ്റുപുഴ മേഖലയിലെ വിവധ ഗ്രന്ഥശാലകളില്‍ നടന്നു. പണ്ടപ്പിളളി നാഷണല്‍ ലൈബ്രറിയില്‍ നടന്ന നമുക്ക് ജാതിയില്ല വിളംബരത്തിന്റെ 100ാം വാര്‍ഷീകം പ്രമാണിച്ച് നൂറ് ദീപങ്ങള്‍ തെളിയിച്ചു. തുടര്‍ന്ന് ജാതിയില്ല വിളംബര കലണ്ടര്‍ എ.പി രാഘവന് അനാച്ഛാദനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സി.എച്ച് ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.
പേഴയ്ക്കാപ്പിളളി ആസാദ് ലൈബ്രറിയുടെ നേതൃത്വത്തില്‍ പായിപ്ര കവലയില്‍ നടന്ന കേരള പിറവി ദിനാഘോഷം ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി സി.കെ ഉണ്ണി ഉദ്ഘാടനം ചെയ്തു. ജാതിയില്ല വിളംബര കലണ്ടര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പായിപ്ര കൃഷ്ണന് അനാച്ഛാദനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ആര് ഷാജു സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ദീപം തെളിയിച്ചു.
മാനാറി ഭാവന ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടന്ന കേരള പിറവിദിനാഘോഷം വാര്‍ഡ് മെമ്പര്‍ പി.എസ് ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ജാതിയില്ല വിളംബര കലണ്ടര്‍ അനാച്ഛാദനം നടത്തി. കെ.എന്‍ രാജമോഹനന്, ജയശ്രീ ശ്രീധരന്, കെ.എന്‍ മോഹനന്, അനൂപ് ചൂരക്കാട്ടല്,പി.എം ഷെമീര്‍ എന്നിവര്‍സംസാരിച്ചു. തുടര്‍ന്ന് ദീപം തെളിയിച്ചു. പായിപ്ര എ.എം ഇബ്രാഹിം സാഹിബ്ബ് പബ്ലിക് ലൈബ്രറിയുടെനേതൃത്വത്തില് നടന്ന കേരളപിറവി ദിനാഘോഷം ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജോര്‍ജ്ജ് ജാതിയില്ല വിളംബര കലണ്ടര്‍ അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് ദീപം തെളിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."