
ഡല്‍ഹി ഡൈനാമോസ്- കേരള ബ്ലാസ്റ്റേഴ്‌സ് പോരാട്ടം ഇന്നു രാത്രി ഏഴിന്
തുടക്കം പിഴച്ചു. വിമര്‍ശനങ്ങളെ കരുത്താക്കി തിരികെയെത്തി. തോല്‍വി അറിയാത്ത അഞ്ച്് പോരാട്ടങ്ങള്‍. ബ്ലാസ്റ്റേഴ്‌സ് നിര ആത്മവിശ്വാസത്തില്‍ തന്നെയാണ്. ഡല്‍ഹി ഡൈനാമോസിനെ ഇന്നു അവരുടെ തട്ടകത്തില്‍ നേരിടാനിറങ്ങുമ്പോള്‍ വിജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വയ്ക്കുന്നത്. ആദ്യ പാദത്തിലെ ഏഴു മത്സരങ്ങളില്‍ നിന്നു ഒന്‍പത് പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. ഗോളുകളുടെ ദാരിദ്ര്യമാണ് ബ്ലാസ്റ്റേഴ്‌സിനെയും കോപ്പലിനെയും വലയ്ക്കുന്നത്. ജയിച്ചു കയറാന്‍ ശരിയായ ഒരു ഫോര്‍മുലയില്ല.
ബ്ലാസ്റ്റേഴ്‌സ് ആദ്യ സീസണില്‍ വെറും ഒന്‍പത് ഗോള്‍ സമ്പാദ്യവുമായാണ് ഫൈനല്‍ വരെ എത്തിയത്. എന്നാല്‍, രണ്ടാം പതിപ്പില്‍ 20 ഗോളുകളായിരുന്നു സമ്പാദ്യം. എന്നിട്ടും പോയിന്റ് പട്ടികയില്‍ സ്ഥാനം അവസാനമായിരുന്നു. ഗോളടിയില്‍ കാര്യമില്ലെന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രം ചൂണ്ടിക്കാട്ടുന്നത്. സെമി ഫൈനല്‍ ലക്ഷ്യം വെയ്ക്കുമ്പോള്‍ അല്‍പ്പം റിസ്‌ക് എടുക്കുന്നതില്‍ തെറ്റില്ലെന്ന പക്ഷക്കാരനാണ് കോപ്പല്‍. മൂന്നാം പതിപ്പിലെ അദ്യഘട്ടത്തില്‍ തോല്‍വി നേരിട്ടത് ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് ജയിക്കുമെന്നും സെമി ബര്‍ത്ത് കിട്ടുമെന്നും ബ്ലാസ്റ്റേഴ്‌സ് പ്രേമികള്‍ വിശ്വസിക്കുന്നിടത്തേക്ക് കാര്യമെത്തിയെന്നും കോപ്പല്‍ പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് കടുപ്പമേറിയ ടീമാണ്. മത്സരം എളുപ്പമാകില്ലെന്നു ഉത്തമ ബോധ്യമുണ്ട് .എങ്കിലും എതിരാളികളെ നേരിടാന്‍ തയ്യാറായി കഴിഞ്ഞെന്നു ഡല്‍ഹി പരിശീലകന്‍ ജിയാന്‍ ലൂക്ക സാംബ്രോട്ട വ്യക്തമാക്കി. ഗോവയ്‌ക്കെതിരേ നേടിയ വിജയത്തിന്റെ ആഹ്ലാദത്തില്‍ ആലസ്യത്തിലേക്ക് വീഴരുതെന്നു സാംബ്രോട്ട ശിഷ്യരെ ഓര്‍മിപ്പിക്കുന്നു. ഗോവയ്‌ക്കെതിരായ മത്സരം അത്ര എളുപ്പമായിരുന്നില്ല ഡല്‍ഹിക്ക്. ബ്ലാസ്റ്റേഴ്‌സിനെ നേരിടുന്നതു അതിലേറെ നിര്‍ണായകമാണെന്നും സാംബ്രോട്ട പറഞ്ഞു.
കോട്ട കാക്കുന്നവരും ഷൂട്ടര്‍മാരും തമ്മിലുള്ള പോരാട്ടമാണ് ഇന്നു നടക്കുക. അതിനു വീറും വാശിയുമേറും. സ്വന്തം മൈതാനത്ത് ഒരു ജയം മോഹിച്ച് ഡൈനാമോസ് ഇറങ്ങുമ്പോള്‍ ആദ്യ നാലില്‍ എത്താനുള്ള വിജയമാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വയ്ക്കുന്നത്. ആരോണ്‍ ഹ്യൂസും ഹോസു കുരിയാസും സന്തേശ് ജിങ്കാനും സെഡ്രിക് ഹെങ്ബര്‍ട്ടും കൈകോര്‍ക്കുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ശക്തമായ പ്രതിരോധമാണ് ഡൈനാമോസിനെ കുഴയ്ക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ കടുപ്പമേറിയ പ്രതിരോധ നിര തകര്‍ക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ഡൈനാമോസ് പരിശീലകന്‍ സാംബ്രോട്ട. ഇതുവരെ മൂന്നു ഹോം മത്സരം പൂര്‍ത്തിയാക്കിയ ഡല്‍ഹിക്ക് സമനില നേടാനെ കഴിഞ്ഞുള്ളു. എവേ മത്സരങ്ങളിലാവട്ടെ വീറോടെ പൊരുതുകയും ചെയ്തു. 10 ഗോളുകളാണ് ഡൈനാമോസ് എതിരാളികള്‍ക്കു നല്‍കിയ സമ്മാനം. മൂന്നാം പതിപ്പിലെ മറ്റ് ടീമുകളെക്കാള്‍ ഉയര്‍ന്ന ഷൂട്ടിങ് പവറാണ് ഡല്‍ഹിയുടേത്. ഡല്‍ഹി 44 ഷോട്ടുകളാണ് ഇതുവരെ എതിരാളികള്‍ക്കു നേരെ തൊടുത്തത്. ടാര്‍ജറ്റില്‍ ഇത്രയധികം ഷോട്ടുകള്‍ പായിക്കാന്‍ മറ്റൊരു ടീമിനും കഴിഞ്ഞിട്ടില്ല. എഫ്.സി ഗോവയ്‌ക്കെതിരേ നേടിയ വിജയം ഡൈനാമോസിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. ഡല്‍ഹിയുടെ 2-0 വിജയത്തില്‍ അവരുടെ സൂപ്പര്‍ സ്റ്റാര്‍ മാഴ്‌സലീഞ്ഞോയും റിച്ചാര്‍ഡ് ഗാഡ്‌സെയും ഗോള്‍ നേടിയതും ടീമിനെ ആഹ്ലാദിപ്പിക്കുന്നു.
കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് ഡൈനാമോസിനെ നേരിട്ടപ്പോള്‍ ഫലം ഗോള്‍രഹിത സമനിലയായിരുന്നു. മൂന്നു സീസണിലായി ഇതുവരെ അഞ്ചു തവണ ഇരുവരും ഏറ്റുമുട്ടി. ഇരു ടീമിനും ഓരോ വിജയം സ്വന്തം. മൂന്നു മത്സരങ്ങളാവട്ടെ സമനിലയും. കൊച്ചിയിലാണ് ഡല്‍ഹി ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. ഡല്‍ഹിയെ അവരുടെ തട്ടകത്തില്‍ വീഴ്്ത്തി ബ്ലാസ്റ്റേഴ്‌സും തിരിച്ചടിച്ചു. ഡല്‍ഹി നിലവില്‍ 10 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഇന്നു ജയിച്ചാല്‍ അവര്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്തും. ബ്ലാസ്റ്റേഴ്‌സ് ജയിച്ചാല്‍ 12 പോയിന്റുമായി ആദ്യ സ്ഥാനത്തു നില്‍ക്കുന്ന അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ കൂടെയെത്തും. രാത്രി ഏഴിനു ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് പോരാട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ
International
• 4 hours ago
ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി
National
• 4 hours ago
കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ
Kerala
• 4 hours ago
19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ
Kerala
• 5 hours ago
സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി
Kerala
• 5 hours ago
കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം
National
• 5 hours ago
ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി
National
• 6 hours ago
സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്
organization
• 6 hours ago
ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ
International
• 6 hours ago
പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല
Kerala
• 6 hours ago
സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ
latest
• 7 hours ago
ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ
National
• 7 hours ago
12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം
National
• 8 hours ago
AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്
auto-mobile
• 8 hours ago
കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു
Kerala
• 9 hours ago
ചെങ്കടലിൽ യമൻ തീരത്തിന് സമീപം കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും: യുകെ ഏജൻസി റിപ്പോർട്ട്
International
• 9 hours ago
അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്
National
• 9 hours ago
ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്
International
• 9 hours ago
വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം
Kerala
• 8 hours ago
F1 : വണ്ടി പ്രന്തന്മാർ എന്തൊക്കെ അറിയിണം
National
• 8 hours ago
ഓപ്പറേഷന് ഡി ഹണ്ട്: 113 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
Kerala
• 8 hours ago