HOME
DETAILS
MAL
ഗുണഭോക്താവിന് നഷ്ടമായ പെന്ഷന് നല്കാന് തീരുമാനം
backup
November 04 2016 | 04:11 AM
എരുമപ്പെട്ടി: വിതരണത്തിലെ അപാകതമൂലം പെന്ഷന് പണം നഷ്ടപ്പെട്ട ഗുണഭോക്താവിന് പെന്ഷന് നല്കാന് എരുമപ്പെട്ടി പഞ്ചായത്ത് സര്‍വിസ് സഹകരണ ബാങ്ക് തീരുമാനിച്ചു.
നെല്ലുവായ് കാങ്കലാത്ത് ജാനകിക്കാണ് വിതരണം നടത്തിയ ജീവനക്കാരുടെ അനാസ്ഥ മൂലം പണം നഷ്ടപ്പെട്ടത്. ജാനകിയുടെ പെന്ഷന് നമ്പറില്‍ മറ്റൊരാള്‍ക്ക് പണം നല്‍കുകയായിരുന്നു.
ജാനകിയുടെ മകന് ഷാജി പരാതി നല്‍കുകയും സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സഹകരണ ബാങ്ക് അധികൃതര്‍ പെന്ഷന് തുക നല്‍കാമെന്ന് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."