ശരീഅത്ത് സംഗമം സംഘടിപ്പിച്ചു
അണങ്കൂര്‍: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം രാജ്യത്തെ ബഹുസ്വരത തകര്‍ക്കുമെന്നും രാജ്യത്തിന്റെ പൈതൃകത്തിനു കളങ്കമാണന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അഭിപ്രായപ്പെട്ടു.
17നു കാസര്‍കോട് നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലിയുടെ പ്രചാരണത്തിന്റെ ഭാഗമായി അണങ്കൂര്‍ ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രചരണ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ലസ്റ്റര്‍ പ്രസിഡന്റ് സാലിം ബെദിര അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ശിഹാബ് അണങ്കൂര്‍, മേഖല ആക്ടിങ്ങ് പ്രസിഡന്റ് ഹാരിസ് ബെദിര, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, ഹാഷിം ഹുദവി അണങ്കൂര്‍, ഹമീദ് സി.ഐ എ ചുടു വളപ്പില്‍, സലാം പള്ളങ്കോട്, അഹ്മദ് കബീര്‍ അണങ്കൂര്‍, ശബീബ് അണകൂര്, അന്‍ഷാദ് ഓലത്തിരി, ഇര്ഫാന് ടിപ്പുനഗര്‍, ശാക്കീര്‍ ഹുദവി ബെദിര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."