HOME
DETAILS

ഏക സിവില്‍കോഡും ഭരണഘടനയുടെ ആത്മാവും

  
backup
November 06 2016 | 02:11 AM

%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%a1%e0%b5%81%e0%b4%82-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%98%e0%b4%9f%e0%b4%a8%e0%b4%af

 

’’Our constitution was made only for a moral and religious people. It is wholly inadaquate to the goverment of any other”
John Adams

അമേരിക്കന്‍ നിയമജ്ഞനും ഭരണഘടനയുടെ സ്ഥാപക പിതാക്കളില്‍ ഒരാളും രണ്ടാമത്തെ പ്രസിഡന്റുമായ ജോണ്‍ ആഡംസ് അമേരിക്കന്‍ ഭരണഘടനയെപ്പറ്റി പറഞ്ഞ മേല്‍ സൂചിപ്പിച്ച പ്രസ്താവന ഇന്ത്യന്‍ ഭരണഘടനയെ സംബന്ധിച്ചു സത്യമാണ്. ഭരണഘടനയുടെ അടിത്തറ, പ്രകൃതി നിയമവാദം (നാച്വറല്‍ ലോ സ്‌കൂള്‍) മുന്നോട്ടുവയ്ക്കുന്ന സാര്‍വലൗകിക നീതിതത്വങ്ങളാണ്. പാശ്ചാത്യ പ്രത്യയശാസ്ത്രങ്ങളായ ലിബറലിസവും സോഷ്യലിസവുമാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആശയശ്രേ-തകളെന്ന് പ്രഥമ ദൃഷ്ട്യാ തോന്നാം.
എന്നാല്‍, ഒരു സൂക്ഷ്മമായ പരിശോധനയില്‍ ഭരണഘടനയുടെ അന്തസ്സത്തയായ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി എന്നത് ഇസ്‌ലാമിന്റെയും കൂടി രാഷ്ട്രീയ , നൈതിക ആശയമാണെന്ന് കാണാം. നീതി എന്ന തത്വം ഇസ്്‌ലാമിന്റെയും കൂടി രാഷ്ട്രീയ-നൈതിക ആശയമാണ് . ഭരണഘടനയുടെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം (ഘശയലൃ്യേ, ഋൂൗമഹശ്യേ, എൃമലേൃിശ്യേ) എന്ന പീഠികാതത്വങ്ങള്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ കണക്കുപുസ്തകത്തിലാണ് വരവുവയ്ക്കാറ്.
എന്നാല്‍, ഇവയെ ആശയതലത്തിലും പ്രായോഗികതലത്തിലും ഇസ്്‌ലാം നൂറ്റാണ്ടുകള്‍ക്കു മുന്‍പേ സാക്ഷാല്‍ക്കരിച്ചിരുന്നു. രാഷ്ട്രതന്ത്രത്തില്‍ എക്കാലത്തും ഒരു നന്മയുടെ ധാരയും തിന്മയുടെ ധാരയും നിലനില്‍ക്കുന്നുണ്ട്. ഇവ തമ്മിലുള്ള സംഘട്ടനത്തിന്റെ ചരിത്രമാണ് രാഷ്ട്രമീമാംസയുടെ ചരിത്രം. ഇസ്്‌ലാമും ഇന്ത്യന്‍ ഭരണഘടനയും നന്മയുടെ ധാരയില്‍ നില്‍ക്കുന്നു. മാക്യവെല്ലിയും ഹിറ്റ്‌ലറും ഫാസിസത്തിന്റെ വിവിധ അവതാരങ്ങളും മറുപക്ഷത്ത് തിന്മയുടെ ധാരയെയും പ്രതിനിധീകരിക്കുന്നു.
അതിനാല്‍ തന്നെ ഒരേ ജൈവഘടനയുള്ള ഇസ്്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തിലുള്ള മുസ്്‌ലിം വ്യക്തിനിയമത്തിനെ പരിരക്ഷിക്കുക എന്നത് വാസ്തവത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ധര്‍മമാണ്. ജോണ്‍ ആഡംസ് ചൂണ്ടിക്കാട്ടിയതുപോലെ ധര്‍മനിഷ്ഠയുള്ള ഒരു ജനതയ്‌ക്കേ നമ്മുടെ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ മഹിതമായ ആശയങ്ങളെ സാക്ഷാല്‍കരിക്കാന്‍ സാധിക്കുകയുള്ളൂ. മതമൂല്യങ്ങളില്‍ ഊന്നിയ വ്യക്തി നിയമങ്ങള്‍ അതിനാല്‍ തന്നെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.


ഇന്ത്യന്‍ ഭരണഘടനയെ ഒരു ക്ഷേത്രത്തിനോട് ഉപമിച്ചാല്‍ മൗലികാവകാശങ്ങളും നിര്‍ദേശകതത്വങ്ങളും അതിന്റെ ഇരട്ട ഗോപുരങ്ങളാണ്. പീഠിക (ജൃലമായഹല) ആണ് അതിന്റെ ശ്രീകോവില്‍. അതില്‍ പ്രതിഷ്ഠിതമായിരിക്കുന്ന പൂജ വിഗ്രഹമത്രെ നീതി. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയാണ് ഭരണഘടനാ പര്യവേക്ഷണത്തിന്റെ അന്തിമലക്ഷ്യസ്ഥാനമായി നിര്‍ണയിച്ചിട്ടുള്ളത്. ഭരണഘടനയുടെ താത്ത്വിക അടിത്തറയും പ്രാവര്‍ത്തിക സ്ഥാപനങ്ങളും ഈ ലക്ഷ്യത്തിലേക്കുള്ള രാജപാത മാത്രമാണ്.
ഏണസ്റ്റ് ബാര്‍ക്കര്‍ ചൂണ്ടിക്കാട്ടിയതുപോലെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ നീതി എന്ന സങ്കീര്‍ണ ആശയത്തിന്റെ പ്രായോഗികമായ ഘടകഭാഗങ്ങളാണ്. ലിബറലിസം രാഷ്ട്രീയ നീതിക്കും സോഷ്യലിസം സാമ്പത്തിക നീതിക്കുമാണ് മുന്‍ഗണന നല്‍കുന്നത്. എന്നാല്‍, ഇന്ത്യന്‍ ഭരണഘടനയാകട്ടെ സാമൂഹികനീതിക്കാണ് പ്രഥമ സ്ഥാനം നല്‍കിയിരിക്കുന്നത്. ജാതി-മത-ഭാഷാ അടിസ്ഥാനത്തിലുള്ള സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ ജീവിതത്തില്‍ ഏറെ പ്രാധാന്യമുണ്ട്. ഇത്തരത്തിലുള്ള സമുദായങ്ങള്‍ തമ്മില്‍ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തുക എന്നതാണ് സാമൂഹികനീതിയുടെ ധര്‍മം. സെക്യുലറിസം എന്ന പീഠികതത്വം മതവിഭാഗങ്ങള്‍ തമ്മിലുള്ള സമത്വത്തിനായി നിലകൊള്ളുന്നു.
മൗലികാവകാശങ്ങളില്‍ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന സമത്വാവകാശം സെക്യുലറിസത്തിന്റെ അടിവേരാണ്. ഇസ്്മയീല്‍ ഫറൂഖി യൂനിയന്‍ ഓഫ് ഇന്ത്യ കേസില്‍ സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ജനവിഭാഗത്തിനും അവയുടെ സാംസ്‌കാരിക- നൈതിക മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള അവകാശമുണ്ട്. അതാണ് സാമൂഹികനീതിയുടെ പ്രഥമ വ്യവസ്ഥ. ഭരണഘടനയുടെ 29(1) അനുഛേദം ഇക്കാര്യം ഉറപ്പ് നല്‍കുന്നുമുണ്ട്. ഇന്ത്യയിലെ ഏതൊരു ജനവിഭാഗത്തിനും അവരുടെ ഭാഷ, ലിപി, സംസ്‌കാരം എന്നിവ സംരക്ഷിക്കാനുള്ള അവകാശം അനുഛേദം 29(1) ഉറപ്പ് നല്‍കുന്നു. സംസ്‌കാരം എന്ന വിശാലമായ പദത്തിന്റെ അര്‍ഥപരിധിയില്‍ ഒരു മതവിഭാഗത്തിന്റെ കുടുംബനിയമങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നു മനസ്സിലാക്കാനുള്ള സാമൂഹികശാസ്ത്ര അവബോധം നമുക്കുണ്ടാകേണ്ടതുണ്ട്.
പീഠികയില്‍ പറയുന്ന ചിന്തിക്കാനും ആശയപ്രകടനം നടത്താനും വിശ്വസിക്കാനും ആരാധിക്കാനുമുള്ള അവകാശം ഒരു പൗരനും നിഷേധിക്കപ്പെട്ടുകൂടാ. ഇസ്്‌ലാമിനെ സംബന്ധിച്ചിടത്തോളം ശരീഅത്ത് അതിന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. ആയതിനാല്‍ അതിന്റെ സംരക്ഷണം ഭരണഘടനയുടെ അടിസ്ഥാനഘടനയായ പീഠികയില്‍ വാഗ്ദത്തം ചെയ്യപ്പെട്ട സ്വാതന്ത്ര്യത്തിന്‍ അന്തര്‍ലീനമാണ്.


അനുഛേദം 25(1) പൊതുക്രമം, ധാര്‍മിക പൊതുജനാരോഗ്യം എന്നിവയ്ക്കും മറ്റു മൗലികാവകാശങ്ങള്‍ക്കും ഹാനിവരാത്ത വിധത്തില്‍ എല്ലാ വ്യക്തികള്‍ക്കും മനസ്സാക്ഷിക്കുള്ള അവകാശവും സ്വതന്ത്രമായി മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള തുല്യമായ അവകാശവും ഉറപ്പ് നല്‍കുന്നുണ്ട്.
മതാചാരവുമായി ബന്ധപ്പെട്ട സാമ്പത്തികവും ധനപരവും രാഷ്ട്രീയപരവുമായ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കാനുള്ള അധികാരം അനുഛേദം 25(2എ) പ്രകാരവും സാമൂഹികക്ഷേമത്തിനും പരിഷ്‌കരാത്തിനുമുള്ള അധികാരം അനുഛേദം 25(2ബി) പ്രകാരവും ഭരണഘടന സ്‌റ്റേറ്റിനു നല്‍കുന്നുണ്ട്. ഈ രണ്ടു കാര്യങ്ങളും പറഞ്ഞാണ് ഏക സിവില്‍കോഡു വാദികള്‍ മുസ്്‌ലിം വ്യക്തി നിയമത്തില്‍ ഇടപെടണം എന്ന് വാദിക്കുന്നത്. എന്നാല്‍, ഹിന്ദു ക്ഷേത്രങ്ങള്‍ എല്ലാ ഹിന്ദുക്കള്‍ക്കും തുറന്നുകൊടുക്കാനുള്ള നടപടിയെടുക്കാന്‍ ഇതേ വകുപ്പില്‍ ഭരണഘടന സ്റ്റേറ്റിനെ അധികാരപ്പെടുത്തുന്നുണ്ട്.
നിയമവ്യാഖ്യാനത്തിന് 'എജസ്ഡം ജെനറിസ്' റൂള്‍ അനുസരിച്ച് ഒരു നിയമവാക്യത്തില്‍ ഒരു പ്രത്യേക വസ്തുവിനെപറ്റി പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍, അതേ വാക്യത്തില്‍ പറയുന്ന പൊതുവായ വസ്തുതകളെയും കാര്യങ്ങളെയും മുന്‍ചെന്ന പ്രത്യേക കാര്യത്തിന്റെ, സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ വേണം വ്യാഖ്യാനിക്കാന്‍. അപ്പോള്‍ ഈ രണ്ടു വകുപ്പുകളിലും പരാമര്‍ശിക്കുന്ന സാമ്പത്തികവും ധനപരവുമായ പ്രവൃത്തികള്‍ ക്ഷേമവും പരിഷ്‌കരണവും തുടങ്ങിയ പദങ്ങളെ ഹിന്ദു സമുദായത്തിലെ ജാതി ആചാരങ്ങളുമായി ബന്ധപ്പെട്ടുവേണം മനസ്സിലാക്കാന്‍.
മതവിശ്വാസത്തിനുള്ള അവകാശം എന്നാല്‍ ഏറ്റവും മുഖ്യമായ മതാചാരങ്ങള്‍ ആചരിക്കാനുള്ള അവകാശം മാത്രമാണ് എന്നൊരുവാദം നിലവിലുണ്ട്. എന്നാല്‍, ഭരണഘടനയുടെ അനുഛേദം 25 ന്റെ വിശദീകരണം ഒന്നില്‍ സിഖ് മതവിശ്വാസികള്‍ കൃപാണ്‍ (വാള്‍) ധരിക്കുന്നത് അവരുടെ മതാചാരത്തിന്റ ഭാഗമാണ് എന്നു പറയുന്നുണ്ട്. ഇതിന്റെ ചുവട് പിടിച്ച് ചിന്തിച്ചാല്‍ മുസ്്‌ലിംകള്‍ അല്ലാഹുവിന്റെ വാക്യമായ ഖുര്‍ആനും, പിന്നെ ഹദീസും അടിസ്ഥാനമാക്കിയുള്ള വ്യക്തി നിയമം പിന്തുടരുന്നത് അവരുടെ മതാചാരത്തിന്റെ ഭാഗമാണ് എന്ന് എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതല്ലേ? അനുഛേദം 26(ബി) പ്രകാരം ഓരോ മതവിഭാഗത്തിനും മതവുമായി ബന്ധപ്പെട്ട അവരുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അവകാശവും നല്‍കുന്നുണ്ട്. ഓള്‍ ഇന്ത്യാ മുസ്്‌ലിം വ്യക്തിനിയമബോര്‍ഡിന്റെയും മറ്റും പ്രവര്‍ത്തനത്തേയും പ്രസക്തിയേയുംപറ്റി ചിലര്‍ ചോദ്യം ഉന്നയിക്കാറുണ്ട്. അനുഛേദം 26(ബി) തന്നെയാണ് അതിനുള്ള മറുപടി.
ഇന്ത്യയില്‍ പാര്‍ലമെന്റിനും സംസ്ഥാന നിയമസഭകള്‍ക്കും നിയമനിര്‍മാണം നടത്താനുള്ള അധികാരം പങ്കിട്ടുകൊടുക്കുന്ന ഭരണഘടനാ വകുപ്പാണ് 246 ാം അനുഛേദം. അതില്‍പ്രകാരം ഷെഡ്യൂള്‍ ഏഴ് ഇക്കാര്യം പൂര്‍ണാര്‍ഥത്തില്‍ മൂന്ന് ലിസ്റ്റുകളിലായി തിരിക്കുന്നുണ്ട്. പാര്‍ലമെന്റിനു മാത്രം നിയമനിര്‍മാണം നടത്താന്‍ കഴിയുന്ന യൂനിയന്‍ ലിസ്റ്റ് സാധാരണ ഗതിയില്‍ സ്റ്റേറ്റിനു മാത്രം നിയമ നിര്‍മാണം നടത്താന്‍ കഴിയുന്ന സ്റ്റേറ്റ് ലിസ്റ്റ്, പാര്‍ലമെന്റിനും നിയമനിര്‍മാണം നടത്താന്‍ കഴിയുന്ന കണ്‍കറന്റ് ലിസ്റ്റ് എന്നിവയാണിവ.
വിവാഹവും വിവാഹ മോചനവും, ദത്ത്, ഒസ്യത്ത്, അനന്തരാവകാശം, കൂട്ടുകുടുംബവും സ്വത്ത് ഭാഗിക്കലും ഭരണഘടന നിലവില്‍ വരുന്നതിനു മുന്‍പ് വ്യക്തി നിയമം അനുസരിച്ച് നടന്നിരുന്ന കാര്യങ്ങള്‍ എന്നിവ കണ്‍കറന്റ് ലിസ്റ്റിലാണ് ഭരണഘടനാ നിര്‍മാതാക്കള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് (എന്‍ട്രി അഞ്ച്). ഇക്കാര്യത്തില്‍നിന്ന് വ്യക്തമാകുന്ന വസ്തുത എന്താണ്? വ്യക്തിനിയമങ്ങള്‍ കൈകാര്യം ചെയ്യുന്ന മേഖലയില്‍, എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായ ഒരു ഏക സിവില്‍കോഡ് പോലും ഭരണഘടനാ നിര്‍മാതാക്കള്‍ വിഭാവനം ചെയ്തിരുന്നില്ല എന്നല്ലേ?
ഭരണഘടനയുടെ നിര്‍മാണ വേളയില്‍ തന്നെ മുഹമ്മദ് ഇസ്മയീല്‍ സാഹിബ്, പോക്കര്‍ സാഹിബ്, മഹ്ബൂബ് അലി ബെയ്ഗ്, നസീറുദ്ദീന്‍ അഹ്്മദ്, ഹുസൈന്‍ ഇമാം തുടങ്ങിയ പ്രമുഖ ഭരണഘടനാ നിര്‍മാണ സഭാംഗങ്ങള്‍, ഏക സിവില്‍കോഡ് എന്ന ആശയത്തെപറ്റി ന്യൂനപക്ഷങ്ങള്‍ക്ക്; വിശിഷ്യാ മുസ്്‌ലിം സമുദായത്തിനും ഉണ്ടായിരുന്ന ആശങ്ക വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ ആത്മാവായ മതേതരത്വം, മത വിശ്വാസത്തിനുള്ള അവകാശം, സാംസ്‌കാരിക അസ്തിത്വത്തിനുള്ള അവകാശം എന്നിവയെ ഏക സിവില്‍കോഡ് തുരങ്കം വയ്ക്കും എന്ന് അവര്‍ വ്യക്തമാക്കി. അവരുടെ ആശങ്കകളെ അനുഭാവപൂര്‍വം സമീപിച്ച ഡോ. അംബേദ്കര്‍ മുസ്്‌ലിംകളുടെ ആശങ്കകളെ പരിഗണിക്കാതെ ഒരു ഏക സിവില്‍കോഡ് കൊണ്ടുവരികയില്ല എന്നും വ്യക്തമാക്കിയിരുന്നു.
മാത്രമല്ല, ഏക സിവില്‍കോഡ് എന്ന ആശയം ഒരു നിര്‍ദേശകതത്വം മാത്രമാണ്. മതേതരത്വം എന്ന പീഠികാതത്വത്തെയും മതവിശ്വാസത്തിനുള്ള മൗലികാവകാശത്തെയും നിര്‍ദേശക തത്വത്തിനു മേലെയാണ് ഭരണഘടനാ പിതാക്കള്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്. ചുരുക്കത്തില്‍ ഏക സിവില്‍കോഡ് എന്ന ആശയം ക്രാന്തദര്‍ശികളായ ഭരണഘടനാ പിതാക്കളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കും ഭരണഘടനയുടെ ആത്മാവിനും എതിരാണ്. അതിനെ ഭരണഘടനയിലെ ഒരു വ്യതിയാനം (അനോമലി) എന്നു തന്നെ വിശേഷിപ്പിക്കാം.
(അവസാനിച്ചു)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  17 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  17 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  17 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  17 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  17 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  17 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  17 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  17 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  17 days ago