മാനേജറും സുഹൃത്തും കസ്റ്റഡിയില്‍
പേരാമ്പ്ര: സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പേരാമ്പ്ര ശാഖയില്‍ ജീവനക്കാരിയെ മാനേജര്‍ മാനസികമായി പീഡിപ്പിച്ചതായി പരാതി. അസി. മാനേജരായ യുവതിയെ ജോലിത്തിരക്കിന്റെ പേരില്‍ മാസങ്ങളോളമായി അധികജോലി ചെയ്യിപ്പിച്ച് മാനസികമായി തളര്‍ത്തുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പൊലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മാനോജറായ ശഫീഖ് അഹമ്മദിനെയും സുഹൃത്ത് രാജേഷ്‌കുമാറിനെയും പൊലിസ് കസ്റ്റഡിയിലെടുത്തു. ദിവസവും വൈകിട്ട് ഏറെ വൈകി വീട്ടിലെത്തുന്ന അവസ്ഥ വന്നതോടെ അന്വേഷിക്കാനെത്തിയ സഹോദരനോട് മാനേജര്‍ തട്ടിക്കയറിയതായും ആരോപണമുണ്ട്.
അതേസമയം ഓഫിസില്‍ ഏതുസമയം ജോലി അവസാനിപ്പിക്കണമെന്നും ഏതു ജോലി ചെയ്യണമെന്നും തീരുമാനിക്കേണ്ടത് താനാണെന്നും ജോലിയില്‍ കാണിച്ച അശ്രദ്ധകാരണമാണ് ഏറെ വൈകി വീട്ടിലെത്തുന്നതെന്നും മാനേജര്‍ പറയുന്നു. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരോടും മാനേജര്‍ തട്ടിക്കയറിയെന്നും പരാതിയുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ജീവനക്കാരിയുടേതല്ലാത്ത കുറ്റം കാരണം ചെക്ക് വെരിഫൈ ചെയ്യുന്നതില്‍ വന്ന അപാകതയുടെ പേരില്‍ പരാതിയില്ലാത്ത ഇടപാടുകാരനില്‍ നിന്ന് പരാതി എഴുതി വാങ്ങിച്ച് നിരന്തരമായി മാനസിക പീഡനം തുടരുകയായിരുന്നുവെന്ന് യുവതിയുടെ ബന്ധു പറയുന്നു. പൊലിസും ജനപ്രതിനിധികളും മാനേജരുമായി സംസാരിച്ചെങ്കിലും രമ്യതയിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചു മാനേജരെ ഉപരോധിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."