മാര്‍ ബേസില്‍ ചാംപ്യന്‍
കോതമംഗലം: വിദ്യാഭ്യാസ ഉപജില്ലാ കായിക മേളയില്‍ ആതിഥേയരായ മാര്‍ ബേസില്‍ ചാംപ്യന്‍മാര്‍. 486 പോയിന്റോടെ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നേടി മാര്‍ ബേസില്‍ ഹയര്‍ സെക്കന്ററി സ്‌കൂളും 288. പോയിന്റ് നേടി രണ്ടാം സ്ഥാനത്ത് കോതമംഗലം സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്ററി സ്‌കൂളും 82 പോയിന്റ് നേടി മുന്നാം സ്ഥാനത്ത് മാതിരപ്പിള്ളി വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളും മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചു. 51 സ്വര്‍ണവും 50 വെള്ളിയും 33 വെങ്കലവും നേടിയാണ് മാര്‍ ബേസില്‍ സ്‌കൂള്‍ മികച്ച വിജയം നേടിയത്. കായിക മേളയുടെ സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദസലീം ഉദ്ഘാടനം ചെയ്തു.
എ.ഇ.ഒ പി.എന്‍ അനിത അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മഞജു സിജു സമ്മാനങ്ങള്‍ വിതരണം ചെയ്തു. സി.ഐ ബേബി, പി.വി പൗലോസ്, ജോര്‍ജ്ജ് മാത്യൂ, എന്‍.ഡി ഗീവര്‍ഗീസ്, ജിജി പി പോള്‍, ബിനോയി പോള്‍ പ്രസംഗിച്ചു.
മതവിജ്ഞാന സദസ് ഇന്ന് തുടങ്ങും
കാക്കനാട്: തൃക്കാക്കര മലേപ്പള്ളിയില്‍ മതവിജ്ഞാന സദസിന് ഇന്ന് തുടക്കമാകും. ഇന്ന് രാത്രി ഏഴിന് തുടങ്ങുന്ന വിജ്ഞാന സദസ് തൃക്കാക്കര ജുമാമസ്ജിദ് ഖത്തീബ് അബ്ദുള്‍ ലത്തീഫ് വാഫി ഉദ്ഘാടനം നിര്‍വ്വഹിക്കും. അന്‍വര്‍ മുഹിയദ്ദീന്‍ ഹുദവി ആലുവ മതപ്രഭാഷണം നടത്തും, കെ.ഐ അലി ബാഖവി, എം.എം അബുബക്കര്‍ ഫൈസി, ഷമീര്‍ അമാനി, എന്‍.എം ഹസന്‍ കമില്‍ സഖാഫി, മുഹമ്മദ് അസ്ലം ഫൈസി, കെ.എം അബ്ദുള്‍ റഹ്മാന്‍, ടി.കെ അബുബക്കര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
നാളെ രാത്രി 7.30 ന് സ്വാലിഹ് അന്‍വരി ചേകന്നൂര്‍, വെള്ളി രാത്രി 7.30 ന് കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി എന്നിവര്‍ മതവിജ്ഞാന സദസിന് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."