സി.പി.എം പ്രതിഷേധ ജാഥകള്‍ സംഘടിപ്പിക്കും
ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ, തൊഴില്‍ വിരുദ്ധ നയങ്ങള്‍ക്കും ആര്‍.എസ്.എസ്. ആക്രമണങ്ങള്‍ക്കുമെതിരെ സി.പി.എം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ രണ്ട് മേഖലാ ജാഥകള്‍ സംഘടിപ്പിക്കുന്നു. ജാഥകളുടെ ഉദ്ഘാടനം നവംബര്‍ 11 വൈകുന്നേരം 4 മണിയ്ക്ക്് ഹരിപ്പാട് ടൗണില്‍ വെച്ച് നടക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ.ദേവകുമാര്‍ സ്വാഗതം പറയും. ജാഥാ ക്യാപ്റ്റന്മാരായ ആര്‍.നാസര്‍, കെ.പ്രസാദ് എന്നിവര്‍ക്ക് യോഗത്തില്‍ സ്വീകരണം നല്‍കും.
ആര്‍.നാസര്‍ ജാഥാ ക്യാപ്റ്റനായ തെക്കന്‍ മേഖലാജാഥാ 12, 13, 14 തീയതികളില്‍ മാന്നാര്‍, ചെങ്ങന്നൂര്‍, ചാരുംമൂട്, മാവേലിക്കര, കായംകുളം, കാര്‍ത്തികപ്പള്ളി, ഹരിപ്പാട്, അമ്പലപ്പുഴ എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി വൈകുന്നേരം 6 മണിയ്ക്ക് പുന്നപ്രയില്‍ സമാപിക്കും. സമാപന സമ്മേളനം പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറിയേറ്റംഗം കെ.പ്രസാദ് ജാഥാ ക്യാപ്റ്റനായ വടക്കന്‍ മേഖലാജാഥയും ഇതേ ദിവസങ്ങളില്‍ അരൂര്‍, ചേര്‍ത്തല, കഞ്ഞിക്കുഴി, മാരാരിക്കുളം, ആലപ്പുഴ വടക്ക്, ആലപ്പുഴ തെക്ക്, തകഴി, കുട്ടനാട് എന്നിവിടങ്ങളില്‍ പര്യടനം നടത്തി 14ന് വൈകുന്നേരം 6 മണിയ്ക്ക് നീലംപേരൂരില്‍ സമാപിക്കും. സമാപന സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.
വിവിധ യോഗങ്ങളില്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗങ്ങളായ സി.ബി.ചന്ദ്രബാബു, സി.കെ.സദാശിവന്‍, സി.എസ്.സുജാത, പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ജി.വേണുഗോപാല്‍ എന്നിവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."