ഇന്ത്യയെ ഏകീകരിക്കാന്‍ ഏകസിവില്‍ കോഡ് ആവശ്യമില്ല: അബ്ദുല്‍സമദ് പൂക്കോട്ടൂര്‍
ആലപ്പുഴ : രാജ്യത്തെ ഏകീകരിക്കാന്‍ ഏക സിവില്‍ കോഡ് അന്യാവാര്യമാണെന്ന് പ്രചരിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അപലപനീയമാണെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയും പ്രമുഖ പ്രഭാഷകനുമായ അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ആലപ്പുഴയില്‍ നടന്ന ശരീഅത്ത് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന റാലിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം മതവിഭാഗത്തിന് ഭരണഘടന ചാര്‍ത്തി കൊടുത്ത മൗലിക അവകാശങ്ങളുടെ മേലുളള കടന്നു കയറ്റമാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. രാജ്യത്തെ മുസ്്‌ലിം സഹോദരിമാരുടെ കണ്ണീരൊപ്പാന്‍ വെമ്പല്‍ കൊളളുന്ന പ്രധാനമന്ത്രി സ്വന്തം ഭാര്യയുടെ കണ്ണീരൊപ്പി മാതൃക ആകുകയാണ് വേണ്ടത്.
യശോധാ ബെന്നിന്റെ കണ്ണീര്‍ വീണ് പാപ പങ്കിലമായ കൈകളുമായി മോദി ഇന്ത്യയിലെ മുസ്്‌ലിം സ്ത്രീകളെ സംരക്ഷിക്കേണ്ടതില്ല. ഗുജറാത്തില്‍ കൊന്നൊടുക്കിയ സ്ത്രീകളുടെ കണക്കും മോദി മറന്നുപോയി. സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ ഇറങ്ങി പുറപ്പെട്ടവര്‍ ഭരണഘടനയുടെ മാര്‍ഗ നിര്‍ദേശ തത്വങ്ങളില്‍പ്പെട്ട 47 വകുപ്പ് നടപ്പിലാക്കാന്‍ ശ്രമിക്കണം. രാജ്യത്ത് മദ്യം വിതയ്ക്കുന്ന വിപത്തുക്കളെ കുറിച്ച ഭരണക്കാര്‍ മറന്നു.മദ്യം അനേകം കുടുംബിനികളുടെ ജീവതം കുട്ടിച്ചോറാക്കിയിട്ടുണ്ട്. ഭരണഘടന അനുശാസിക്കുന്ന ഈ മദ്യനിരോധനം നടപ്പിലാക്കി സ്്ത്രീകളുടെ കണ്ണീരൊപ്പാന്‍ മോദിക്ക് കഴിയുമോ. 46 വകുപ്പില്‍ പ്രതിപാദിക്കുന്ന ദുര്‍ബല വിഭാഗത്തെ സംരക്ഷിക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടുണ്ടോ? ചെങ്കോട്ടയില്‍ ഗാന്ധി പ്രതിമ അനാഛാദനം ചെയ്തത് ഹരിജനായ ജഗജീവ് റാം ആയതിനാല്‍ ഗംഗയിലെ ജലം കൊണ്ട് ശുദ്ധികലശം നടത്തിയവര്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ മന്ത്രി പദം അലങ്കരിക്കുന്നുണ്ട്. ഹരിജനായ ആള്‍ ജോലിയില്‍നിന്നും വിരമിച്ചപ്പോള്‍ പകരം വന്ന ആള്‍ ഇരിപ്പിടം ചാണകം കൊണ്ട് ശുദ്ധി ചെയ്ത സംഭവം രാജ്യത്തെ ജനങ്ങള്‍ മറന്നിട്ടില്ല. മുത്വലാഖ് എന്ന പദം കൊണ്ട് മുസ്്‌ലിം സമുദായത്തെ പേടിപ്പിക്കാന്‍ നോക്കേണ്ട.
മുത്വലാഖ് മുസ്്‌ലിങ്ങള്‍ക്കിടയിലേക്ക് മോദി മനപൂര്‍വ്വം എറിഞ്ഞു കൊടുത്ത ആയുധമാണ്. ഇതുവഴി സമുദായത്തിനുളളില്‍ അസഹിഷ്ണുത പടര്‍ത്തുകയെന്നതാണ് മോദിയുടെ ലക്ഷ്യം. ഇന്ത്യയില്‍ നിവസിക്കുന്ന മുഴുവന്‍ മുസ്്‌ലിം സമുദായാംഗങ്ങള്‍ക്കും ഭരണഘടന പ്രത്യേക അധികാരങ്ങള്‍ തന്നെ നല്‍കുന്നുണ്ട്. ഇത് ഒരു ഭരണത്തിനോ കോടതിക്കോ മാറ്റിയെഴുതാവുന്നതല്ല. ആര്‍ട്ടിക്കില്‍ 25 ല്‍ രാജ്യത്തെ ഏതു പൗരനും മനസാക്ഷിക്ക് ചേര്‍ന്ന മതം സ്വീകരിക്കാന്‍ അവകാശം നല്‍കുന്നുണ്ട്. ഇതു പ്രചരിപ്പിക്കാനും വിശ്വസിക്കാനും സ്വീകരിക്കാനും അനുവദിക്കുന്ന എ - 29 വകുപ്പും ഇക്കൂട്ടര്‍ പഠിക്കേണ്ടതുണ്ട്. ഇത് മൗലികമായി ചാര്‍ത്തി കൊടുത്ത അവകാശമാണ്. ഇതിന്മേല്‍ തിരുത്തു നടത്താന്‍ ഒരു ഭരണകൂടത്തിനും കഴിയില്ലെന്ന തിരിച്ചറിവാണ് മോദിക്കും കൂട്ടര്‍ക്കും ഇപ്പോള്‍ അനിവാര്യം.
ചെയര്‍മാന്‍ സി. മുഹമ്മദ് അല്‍ഖാസിമി അധ്യക്ഷത വഹിച്ച സമ്മേളനം ജനറല്‍ കണ്‍വീനര്‍ പി. എം. എസ്.എ ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ലജ്‌നത്തുല്‍ മുഹമ്മദിയ്യ പ്രസിഡന്റ് എ. എം നസീര്‍, ഹാഷിമിയ്യ ജനറല്‍ സെക്രട്ടറി പി. കെ മുഹമ്മദ് ബാദുഷ സഖാഫി, ജമാഅത്ത് ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹക്കീം പാണാവള്ളി, അഷ്‌റഫ് കോയ സുല്ലമി(കെ.എന്‍.എം ) ഇഖ്ബാല്‍, പി. നസീര്‍, എ. യഹിയ, ബി. എ ഗഫൂര്‍, ഹബീബ്, കെ. എസ് സിറാജുദ്ദീന്‍, എ. അന്‍സാരി, ഇഹ്‌റാഹിം, എ. ഹബീബ് മുഹമ്മദ്, ഇബ്രാഹിം സേട്ട്, ഇല്ലിക്കല്‍ കുഞ്ഞ്‌മോന്‍, സി. സി നിസാര്‍, മുബാറക്ക് ഹാജി, സിയാദ് കൈചൂണ്ടി, അബ്ദുല്‍ ലത്തീഫ്, ഷാജി കോയ തുടങ്ങിയവര്‍ സംസാരിച്ചു. വര്‍ക്കിംഗ് കണ്‍വീനര്‍ പി. എ ഷിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ സ്വാഗതവും എ. എം. എം ഷാഫി റഹ്മത്തുല്ല നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."