താലൂക്ക് ആസ്ഥാനങ്ങളില്‍ എന്‍.ജി.ഒ ക്വാട്ടേഴ്സ് നിര്‍മിക്കണം: എസ്.ഇ.യു
കോഴിക്കോട്: വടകര, കൊയിലാണ്ടി, താമരശ്ശേരി താലൂക്ക് ആസ്ഥാനങ്ങളില്‍ എന്‍.ജി.ഒ ക്വാട്ടേഴ്സുകള്‍ നിര്‍മിക്കണമെന്ന് സംസ്ഥാന എംപ്ലോയീസ് യൂനിയന്‍ ജില്ലാ കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുക്കം സിവില്‍ സ്റ്റേഷന് തുറന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കൗണ്‍സില്‍ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അഷ്റഫ് മാവൂര്‍ അധ്യക്ഷനായി. പുതിയ ഭാരവാഹികളായി എം.കെ ഇസ്മയില്‍ (പ്രസി), അബ്ദുസ്സലാം വടകര, എം. അനീസുറഹ്മാന്, ഇബ്രാഹിം നാദാപുരം (വൈ. പ്രസി.), അബ്ദുല്ല അരയങ്കോട് (ജന.സെ), ശശികുമാര്‍ ഒഞ്ചിയം, സുഹൈലി ഫാറൂഖ്, റഷീദ് തട്ടൂര് (സെക്രട്ടറിമാര്‍), ഗഫൂര്‍ പന്തീര്‍പ്പാടം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മുഹമ്മദലി റിട്ടേണിങ്ങ് ഓഫീസറായി. സംസ്ഥാന പ്രസിഡന്റ് നസീം ഹരിപ്പാട്, ജന. സെക്രട്ടറി എം.എം അബൂബക്കര്‍, ട്രഷറര്‍ സിബി, എം. മുഹമ്മദ് മുസ്തഫ, അഷ്റഫ് കാരന്തൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."