അഫ്ഗാന് മൊണാലിസ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക്
ന്യൂഡല്‍ഹി: അഫ്ഗാന് മൊണാലിസ ഷര്‍ബത്ത് ഗുല ഇന്ത്യയിലേക്ക്. നാഷണല്‍ ജിയോഗ്രഫിക് മാസികയുടെ കവര്‍ ഫോട്ടോയിലൂടെ പ്രശസ്തയായ ഷര്‍ബത് ചികിത്സകള്‍ക്കായാണ് ഇന്ത്യയിലെത്തുന്നത്.
ഇന്ത്യയിലെ അഫ്ഗാന് അംബാസിഡര്‍ സെയ്ദ് അബ്ദാലിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.പാകിസ്താനില്‍നിന്നു നാടുകടത്തിയശേഷമാണ് അവര്‍ ഇന്ത്യയിലെത്തുന്നത്.
ഹെപ്പറ്റൈറ്റിസ് ബി രോഗത്തിനു ചികിത്സ തേടി ബംഗളൂരുവിലാണ് ഷര്‍ബത്ത് എത്തുന്നതെന്നും അംബാസിഡര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞമാസം 26ന് ഷര്‍ബത് ഗുല പാകിസ്താനില്‍ അറസ്റ്റിലായിരുന്നു.വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്നായിരുന്നു കേസ്. പിന്നീട് കോടതി ജാമ്യം നല്കിയ ഇവരെ അഫ്ഗാനിസ്ഥാനിലേക്കു നാടുകടത്തുകയായിരുന്നു. 1984ല്‍ അഫ്ഗാനില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായിരുന്ന സമയം നാഷനല്‍ ജിയോഗ്രഫിക് ഫോട്ടോഗ്രഫര്‍ സ്റ്റീവ് മക്കറിയാണ് ഷര്‍ബദ് ഗുലയുടെ ചിത്രം പകര്‍ത്തിയത്.
ഇത് മാഗസിന്റെ കവര്‍ചിത്രമായി വന്നു. അഫ്ഗാനില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഇവര്‍ പാകിസ്താനിലേക്കു പലായനം ചെയ്യുകയായിരുന്നു.
ചിത്രം വന്‍ പ്രചാരം നേടിയതോടെ അഫ്ഗാന് മൊണാലിസ എന്ന വിശേഷണം ഷര്ബതിനു ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."