സമസ്ത ശരീഅത്ത് സമ്മേളനം: സ്വാഗതസംഘം ഓഫിസ് തുറന്നു
കോഴിക്കോട്: ഏക സിവില്‍കോഡിനെതിരേ സമസ്ത കോഡിനേഷന്‍ കമ്മിറ്റി ഡിസംബര്‍ രണ്ടിന് കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫിസ് കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം വൈസ് ചെയര്മാന് സി.എച്ച് മഹ്മൂദ് സഅദി അധ്യക്ഷനായി.
ആര്.വി കുട്ടിഹസന് ദാരിമി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, കെ.പി കോയ, മലയമ്മ അബൂബക്കര്‍ ഫൈസി, സൈനുല്‍ ആബിദീന്‍ തങ്ങള്‍, മജീദ് ദാരിമി ചളിക്കോട്, സയ്യിദ് അലി തങ്ങള്‍ പാലേരി, അഷ്റഫ് ബാഖവി ചാലിയം, മുഹമ്മദ് പടിഞ്ഞാറത്തറ, അഹമ്മദ്കുട്ടി ഹാജി കിനാലൂര്‍, മുഹമ്മദ് ഹൈതമി വാവാട്, എ.ടി മുഹമ്മദ് മാസ്റ്റര്‍, ബാവ മൗലവി ജീറാനി, കെ.പി.സി ഇബ്റാഹിം, എം.കെ ഉമര്‍ ബാഖവി സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും കണ്‍വീനര്‍ ഒ.പി.എം അഷ്റഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."