പ്രകാശ് കലാകേന്ദ്രത്തിന്റെ 'ഏകാന്തം' അരങ്ങിലെത്തി
കൊല്ലം: നീരാവില്‍ പ്രകാശ് കലാകേന്ദ്രത്തിന്റെ പുതിയ നാടകം ഏകാന്തം അരങ്ങിലെത്തി. ആന്റണ്‍ ചെക്കോവിന്റെ ദ ബെറ്റ് എന്ന ചെറുകഥയ്ക്ക് പി ജെ ഉണ്ണികൃഷ്ണന്‍ നല്‍കിയ നാടക ആഖ്യാനമാണ് ഏകാന്തം.
ആദ്യാവതരണം നാടക-ചലച്ചിത്രനടി സജിതാമഠത്തില്‍ ഉദ്ഘാടനം ചെയ്തു. കലാകേന്ദ്രം പ്രസിഡന്റ് കെ ബി ജോയ് അധ്യക്ഷനായി. എം .നൗഷാദ് എം.എല്‍.എ, മേയര്‍ വി .രാജേന്ദ്രബാബു, കെ .വരദരാജന്‍, അജോയ്ചന്ദ്രന്‍, കെ.പി .നന്ദകുമാര്‍, പ്രമുഖനാടകപ്രവര്‍ത്തകരായ രഘൂത്തമന്‍, കേശവന്‍ നമ്പൂതിരി, കൃഷ്ണന്‍, ഹരി എന്നിവര്‍ മുഖ്യാതിഥികളായി. സ്‌കൂള്‍ ഓഫ് ഡ്രാമ അസിസ്റ്റന്റ് പ്രഫസര്‍ ശ്രീജിത് രമണനാണ് നാടകം സംവിധാനം ചെയ്തത് . നാടക ചലച്ചിത്രനടന്‍ രാജേഷ് ശര്‍മ്മ, പി.കെ ശ്രീകുമാര്‍, റിജു ശിവദാസ്, സ്മിത എം. ബാബു എന്നിവരാണ് അഭിനേതാക്കള്‍. ചന്ദ്രന്‍ വെയ്യാട്ടുമ്മല്‍ സംഗീതവും ഷൈന്‍മോന്‍ ചേലാട് ദീപവിതാനവും അജി എസ്. ധരന്‍ ആര്‍ട്ടും നിര്‍വ്വഹിച്ചു.
വിഡിയോ ആര്‍ട്ട് ആര്‍ ബി ഷജിത്ത്, അസോസിയേറ്റ് ഡയറക്ടര്‍ എച്ച് മുരളിദാസ്, സ്റ്റേജ് മാനേജര്‍ സി.ആര്‍ പ്രിന്‍സ് എന്നിവരാണ് പിന്നരങ്ങിലെ മറ്റ് പ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."