നിലമ്പൂരില്‍ പുതുതായി 1100 വീടുകള്‍ക്ക് െൈവദ്യുതി നല്‍കും: കെ.എസ്.ഇ.ബി
നിലമ്പൂര്‍: സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി പ്രകാരം നിലമ്പൂര്‍ മണ്ഡലത്തില്‍ പുതുതായി 1100 വീടുകള്‍ക്ക് വൈദ്യുതി നല്‍കുമെന്നും ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ പുരോഗമിക്കുന്നതായും കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. 34 കീ.മീറ്റര്‍ ലൈന്‍ ഇതിനായി പുതിയതായി വലിക്കേണ്ടി വരും. കോളനികള്‍ക്കായി പ്രത്യേക പദ്ധതിയാണ് നടപ്പാക്കുന്നത്. മണ്ഡലത്തില്‍ പുഞ്ചക്കൊല്ലി, അളക്കല്‍, മുണ്ടക്കടവ് കോളനികളിലേക്ക് വനഭൂമിയിലൂടെ കേബിളിട്ടാണ് വൈദ്യുതിയെത്തിക്കുക. മുണ്ടക്കടവ് കോളനിയിലേക്ക് മാത്രം 3.2 കി.മീറ്റര്‍ കേബിള്‍ ഇടേണ്ടതുണ്ട്.
ഇതിന്റെ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 27 നകം പദ്ധതി പൂര്‍ത്തീകരിക്കും. 100 സ്വ്കയര്‍ മീറ്റര്‍ വരെയുള്ള വീടുകള്‍ക്കും ബി.പി.എല്‍ വിഭാഗത്തിലുള്ളവര്‍ക്കും 50000ത്തില്‍ താഴെ വരുമാനമുള്ളവര്‍ക്കും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ നമ്പര്‍ ലഭിച്ചില്ലെങ്കിലും അപേക്ഷിക്കാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."