പ്രതിഷേധമുയരുന്നു
കണ്ണൂര്‍: 500, 1000 രൂപയുടെ നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുള്ള ജനങ്ങളുടെ ദുരിതം ഏഴാംദിനം പിന്നിട്ടു തുടരുന്നു. നടപടിയില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ധര്‍ണ നടത്തി. ജില്ലയിലെ മത്സ്യമേഖലയും സ്തംഭിച്ചു. ആയിക്കര, പുതിയങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ബോട്ടുകള്‍ പലതും കടലിലിറങ്ങിയില്ല. മത്സ്യ വിപണിയെയും നോട്ട് നിരോധനം കാര്യമായി ബാധിച്ചു. ആയിക്കര മത്സ്യമാര്‍ക്കറ്റ് ഇന്നലെ അടഞ്ഞുകിടന്നു. 500 രൂപയുടെ പുതിയ നോട്ട് നാളെയോ മറ്റന്നാളോ കണ്ണൂരിലെത്തുമെന്നു എസ്.ബി.ഐ അധികൃതര്‍ അറിയിച്ചു. പല ബാങ്കുകളിലും ഇന്നലെ 2000 രൂപയുടെ നോട്ടുകള്‍ കാലിയായതിനെ തുടര്‍ന്നു ഉപയോക്താക്കള്‍ക്കു ബുദ്ധിമുട്ട് നേരിട്ടു. വൈകുന്നേരം നാലുവരെ പണമിടപാടിനു സൗകര്യമുണ്ടെങ്കിലും മിക്ക ബാങ്കുകളിലും നീണ്ട ക്യൂ അനുഭവപ്പെടുന്നതിനാല്‍ ഉച്ചവരെ എത്തുന്നവര്‍ക്കു ടോക്കണ്‍ നല്‍കിയാണു പണം നല്‍കുന്നത്. ഇന്നലെ പലയിടത്തും കൂടുതല്‍ സ്ത്രീകളാണു പഴയ നോട്ട് മാറ്റിയെടുക്കാനും പണം പിന്‍വലിക്കാ നും ബാങ്കുകളില്‍ എത്തിയത്. ബാങ്കുകളില്‍ നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പണം 24,000 രൂപയായി വര്‍ധിപ്പിച്ചതാണു ഇന്നലെ ഉച്ചയോടെ പണം കാലിയാവാന്‍ കാരണം.
ജില്ലാ ബാങ്കില്‍ ഇന്നുമുതല്‍ സ്വര്‍ണപണയ വായ്പ
കണ്ണൂര്‍: 500, 1000 രൂപയുടെ നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നു വായ്പകള്‍ നിര്‍ത്തിവച്ച ജില്ലാ സഹകരണ ബാങ്കില്‍ ഇന്നു മുതല്‍ സ്വര്‍ണ പണയ വായ്പ പുനരാരംഭിക്കും. മുഴുവന്‍ ബ്രാഞ്ചുകളിലും ഇന്നുമുതല്‍ സ്വര്‍ണപണയ വായ്പ ആരംഭിക്കാന്‍ ഭരണസമിതി നിര്‍ദേശം നല്‍കി. ഇതിനാവശ്യമായ പണം ബ്രാഞ്ചുകളില്‍ എത്തിച്ചിട്ടുണ്ട്. അഞ്ചുലക്ഷം രൂപ വരെ വായ്പ നല്‍കുമെന്നു ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ബാങ്കുകളില്‍ നിന്നു പണം ലഭിക്കാത്തതിനെ തുടര്‍ന്നു പലയിടത്തും വിവാഹചടങ്ങുകള്‍ക്കു പോലും ബുദ്ധിമുട്ട് അനുവഭപ്പെടുന്ന സാഹചര്യത്തിലാണു സ്വര്‍ണപണയ വായ്പ പെട്ടെന്നു പുനരാരംഭിക്കാന്‍ ബാങ്ക് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."