മതസംഘടനകള്‍ക്കും ആദായ നികുതി നോട്ടിസ്
ന്യൂഡല്‍ഹി: മതസംഘടനകളും സന്നദ്ധസംഘടനകളുമുള്‍പ്പെടെയുള്ള ട്രസ്റ്റുകള്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടിസയച്ചു തുടങ്ങി. കറന്‍സി നിരോധനത്തിനുശേഷം വിവിധ മതസംഘടനകള്‍ നടത്തിയ പണമിടപാടുകളുടെ വിവരങ്ങള്‍ തേടിയാണു നോട്ടിസ്.
നോട്ടുകള്‍ നിരോധിച്ചശേഷം ചില മതസ്ഥാപനങ്ങളിലൂടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണു നോട്ടിസ് നല്‍കുന്നത്. ഈ മാസം 18നു മുമ്പു വിവരങ്ങള്‍ കൈമാറണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 1961 ലെ ആദായനികുതി നിയമം 133(6) അനുസരിച്ചാണു നോട്ടിസ്.
നോട്ട് അസാധുവാക്കപ്പെട്ട നവംബര്‍ എട്ടു മുതല്‍ നവംബര്‍ 11 വരെയുള്ള ദിവസങ്ങളില്‍ കൈകാര്യം ചെയ്ത പണത്തിന്റെ വിവരങ്ങള്‍ കൈമാറണമെന്നാണു 1400ല്‍ അധികം മതസംഘടനകള്‍ക്കും ട്രസ്റ്റുകള്‍ക്കും അയച്ച നോട്ടിസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇനിയും നോട്ടിസുകള്‍ അയക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."