വിജയത്തിളക്കവുമായി മന്ത്രിമാര്‍
തിരുവനന്തപുരം: മന്ത്രിക്കുപ്പായമണിഞ്ഞ് മത്സരത്തിനിറങ്ങിയ മുഖ്യമന്ത്രി ഉള്‍പ്പെടെ പതിനഞ്ചു മന്ത്രിമാരും വിജയകിരീടമണിഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും 27,092 വോട്ടിന്റെ ഭൂരിപക്ഷത്തിലും, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഹരിപ്പാട് നിന്നും 18,621 വോട്ടിന്റെ ഭൂരിപക്ഷത്തിലും, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്നും വിജയിച്ചു.
38,057 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ധനമന്ത്രി കെ.എം മാണി പാലായില്‍ നിന്നും 4103 വോട്ടിന്റെ ഭൂരിപക്ഷത്തിലും, വിദ്യാഭ്യാസ മന്ത്രി എം.അബ്ദുല്‍ റബ്ബ് തിരുരങ്ങാടിയില്‍ നിന്നും 6043 വോട്ടിന്റെ ഭൂരിപക്ഷത്തിലും, സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എം.കെ.മുനീര്‍ കോഴിക്കോട് സൗത്തില്‍ നിന്നും 6327 വോട്ടിന്റെ ഭൂരിപക്ഷത്തിലും, പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹീം കുഞ്ഞ് കളമശ്ശേരിയില്‍ നിന്നും 12118 വോട്ടിന്റെ ഭൂരിപക്ഷത്തിലും, സാമൂഹ്യ നിതി വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി പെരിന്തല്‍മണ്ണയില്‍ നിന്ന് 579 വോട്ടിന്റെ ഭൂരിപക്ഷത്തിലും തെരഞ്ഞെടുക്കപ്പെട്ടു.
ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്തു നിന്നും 33632 വോട്ടിന്റെ ഭൂരിപക്ഷത്തിലും, പ്രവാസ്യകാര്യ മന്ത്രി കെ.സി ജോസഫ് ഇരിക്കുറില്‍ നിന്നും 9647 വോട്ടിന്റെ ഭൂരിപക്ഷത്തിലും, റവന്യുമന്ത്രി അടൂര്‍പ്രകാശ് കോന്നിയില്‍ നിന്നും 20471 വോട്ടിന്റെ ഭൂരിപക്ഷത്തിലും, ജലസേചന മന്ത്രി പി.ജെ ജോസഫ് തൊടുപുഴയില്‍ നിന്നും 45587 വോട്ടിന്റെ ഭൂരിപക്ഷത്തിലും, വി.എസ് ശിവകുമാര്‍ തിരുവനന്തപുരത്ത് നിന്നും 11259 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയ കിരീടമണിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."