മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനം തകര്‍ക്കാന്‍ ആസൂത്രിത നീക്കം
മലപ്പുറം: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനം തകര്‍ക്കാന്‍ ആസൂത്രിത നീക്കം. ഇതിന്റെ ഭാഗമായി ഓഫിസില്‍ നിന്ന് കൂട്ടസ്ഥലംമാറ്റം. 49 പേര്‍ ജോലി ചെയ്യുന്ന ഓഫിസില്‍ നിന്ന് 9 പേരെയാണ് സ്ഥലം മാറ്റുന്നത്. പകരം ആരെയും തിരിച്ചുകൊണ്ടുവരുന്നുമില്ല. ഇവിടെ ജോലി ചെയ്യുന്ന 49 പേരില്‍ 19 പേര്‍ മലപ്പുറം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലാണ്. ബാക്കിയുള്ള 30പേരില്‍ നിന്നാണ് ഒമ്പതു പേരെ മാറ്റാന്‍ തീരുമാനമായിരിക്കുന്നത്. ഇതോടെ പാസ്‌പോര്‍ട്ട് ഓഫിസില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 21ആയി ചുരുങ്ങും.
30 പേര്‍ ജോലി ചെയ്തിരുന്ന ഓഫിസില്‍ ജീവനക്കാര്‍ 21 പേരാകുന്നതോടെ പ്രവര്‍ത്തനം താളം തെറ്റുകയും പാസ്‌പോര്‍ട്ട് ലഭിക്കുന്നതു വൈകുകയും ചെയ്യും. നിലവില്‍ ഓഫിസില്‍ ഏറെ പരിചയ സമ്പന്നതയുള്ള ജീവനക്കാരാണ് മാറ്റുന്നവരിലേറെയും. കോഴിക്കോട് ഓഫിസില്‍ നിന്നു സ്ഥലം മാറിവന്ന ജീവനക്കാരെ ഒന്നുകില്‍ അതേ ഓഫിസിലേക്കാണു മാറ്റേണ്ടത്. കാലാവധി പൂര്‍ത്തിയായാല്‍പോലും ആദ്യം സ്ഥലം മാറിയെത്തിയ ജീവനക്കാരെത്തന്നെ മാറ്റുന്നത് ആസൂത്രിതമായ നീക്കമാണെന്ന് ജീവനക്കാര്‍ പറയുന്നു.
2006 ഒഗസ്റ്റ് 28നാണ് മലപ്പുറത്ത് പാസ്‌പോര്‍്ട്ട് ഓഫിസ് സ്ഥാപിച്ചത്. സംസ്ഥാനത്ത് തന്നെ ഏറ്റും കൂടുതല്‍ അപേക്ഷകരുള്ളതും പാസ്‌പോര്‍ട്ട് വിതരണം ചെയ്യുന്നതും മലപ്പുറത്തുനിന്നാണ്. ദിനം പ്രതി 1200 ഓളം അപേക്ഷകളാണ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസില്‍ ലഭിക്കുന്നത്. പ്രതിമാസം 22,000 പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇത് ദേശിയ ശരാശരിയുടെ ഇരട്ടിയിലധികമാണ്. ഇതുകൊണ്ടുതന്നെ മലപ്പുറം ജില്ലയ്ക്കു മാത്രമായാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. നേരത്തേ പാലക്കാട് ജില്ലകൂടി മലപ്പുറത്തിന്റെ പരിധിയിലായിരുന്നു. ഇത് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനു കാലതാമസം വരുത്തുകയും പാലക്കാട്ടുകാരുടെ പ്രയാസം ഇരട്ടിയാക്കുകയും ചെയ്തതോടെ പാലക്കാട് ജില്ല എറണാകുളം പാസ്‌പോര്‍ട്ട് ഓഫിസിനു കീഴിലാക്കി വിഭജിക്കുകയായിരുന്നു. ഇതോടെ മലപ്പുറത്തെയും പാലക്കട്ടെയും അപേക്ഷകര്‍ക്ക് അപേക്ഷ നല്‍കി 25 ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഇതാണ് നിലക്കാന്‍ പോകുന്നത്. പാസ്‌പോര്‍ട്ട് അപേക്ഷക്കുപുറമെ പി.സി.സി, പാസ്‌പോര്‍ട്ട് പുതുക്കല്‍, ഇ.സി.എന്‍.ആര്‍ തുടങ്ങിയ സേവനങ്ങള്‍ക്കും ഏറെ അപേക്ഷകരെത്തുന്നതു മലപ്പുറത്താണ്. നേരത്തേ പാസ്‌പോര്‍ട്ട് ഓഫിസ് ലാഭകരമല്ലെന്നു ചൂണ്ടിക്കാട്ടി കോഴിക്കോട് ഓഫിസില്‍ തന്നെ ലയിപ്പിക്കാന്‍ നീക്കം നടത്തിയിരുന്നു. ഇതിനെതിരേ വ്യാപക പ്രക്ഷോഭവും സമരവും തുടങ്ങിയതോയാണ് തീരുമാനം ഉപേക്ഷിച്ചത്. സര്‍ക്കാറിന്റെ പുതിയ തീരുമാനത്തിനെതിരേ അനിശ്ചിതകാലപ്രക്ഷോഭത്തിനു തയാറെടുക്കുകയാണ് ജീവനക്കാര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."