HOME
DETAILS
MAL
നോട്ട് പിന്‍വലിക്കല്‍: പാര്‍ലമെന്റില്‍ ഇരു സഭകളും സ്തംഭിച്ചു
backup
November 18 2016 | 06:11 AM
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് പൊതു ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടില്‍ പ്രതിഷേധിച്ച് ഇന്നും പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. രാജ്യസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്ന് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറാകാതിരുന്നതോടെ അംഗങ്ങള്‍ സഭയില്‍ ബഹളം വച്ചു. പ്രധാനമന്ത്രി സഭയില്‍ ഹാജരായി വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുസഭകളും നിര്‍ത്തിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."