ജല അപകടങ്ങളില്‍ കൂട്ട മരണങ്ങള്‍ ഏറെ രക്ഷാ പ്രവര്‍ത്തനത്തില്‍ കൊച്ചി ഇരുട്ടില്‍ തപ്പുന്നു
മട്ടാഞ്ചേരി: കടലും കായലുകളുമായി ചുറ്റപ്പെട്ട കൊച്ചി ജല അപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇരുട്ടില്‍ തപ്പുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിന്റെ കാലയളവില്‍ ജലയാന അപകടങ്ങളില്‍ ഓട്ടേറെ പേര്‍ അകാല മൃത്യു വരിക്കുമ്പോഴും രക്ഷാപ്രവര്‍ത്തന സംവിധാനങ്ങളുടെ അപര്യാപ്തതയും അധികൃതരുടെ നിസംഗതയും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. കടല്‍ തീരത്തും കായലുകളിലുമായി നടന്ന വിവിധ ജലയാന അപകടങ്ങളില്‍പ്പെട്ട് 25 വര്‍ഷത്തിനകം മുന്നൂറിലേറെ പേര്‍ മരണപ്പെട്ടതായാണു പ്രാഥമിക കണക്കുകള്‍.
കൊച്ചി നഗരപരിധിയില്‍പ്പെട്ട കായലുകളില്‍ നടന്ന ജലയാത്രായാന അപകടങ്ങളിലേറെയും നടന്നതു പകല്‍ സമയങ്ങളിലായിട്ടും വിലപ്പെട്ട മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടുന്നത് രക്ഷാദൗത്യത്തിലെ അപാകതകള്‍ വ്യക്തമാക്കുന്നവയാണ്. നാവിക സേനാംഗ കുടുംബ സവാരിക്കിടെ കൊച്ചി വേമ്പനാട് കായല്‍ സംഗമ സ്ഥലത്തെ ഡഫ്‌റിന്‍ പോയ്ന്റില്‍ നടന്ന ബോട്ടപകടത്തില്‍ ആറു പേരാണ് മരിച്ചത്.തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി നടന്ന പെരുമ്പടപ്പ് കായലില്‍ ബോട്ട് മുങ്ങി 19 പേരും കുമ്പളങ്ങി കായലില്‍ വള്ളം മറിഞ്ഞ് നാലും കൊച്ചി കടപ്പുറത്ത് നാലു കുട്ടികളും ഫോര്‍ട്ടുകൊച്ചി അഴിമുഖ ബോട്ടപകടത്തില്‍ 11 പേരും ഒടുവില്‍ കുമ്പളം കായലില്‍ ആറ് പേരും അകാല മൃത്യു വരിച്ചു. 2015ല്‍ വേമ്പനാട്ട് കായലില്‍ കുട്ടിയുമൊത്ത് ചാടിയ യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച് മുങ്ങി താഴ്ന്ന നാവിക സേനാംഗത്തെ ഇന്നും കണ്ടെത്താനായില്ല. കുടാതെ കായലില്‍ ചാടി മരണപ്പെടുന്നവരും വള്ളം മറിഞ്ഞ് മരണപ്പെടുന്നവരും ഏറെയാണ്.
കടല്‍ തീരങ്ങളും വേമ്പനാട് കൊച്ചിവല്ലാര്‍പാടം കുമ്പളങ്ങി കുമ്പളം അരുര്‍ അടക്കമുള്ള ഏട്ടോളം കായലുകളും കപ്പല്‍ ചാലുമുള്ള കൊച്ചിയില്‍ ജലയാനയാത്ര സംവിധാനം വ്യാപകമാണ്. യാത്ര ബോട്ടുകളും ടുറിസം ഹൗസ് ബോട്ടുകളും മത്സ്യബന്ധന യാനങ്ങളും ചെറുവള്ളങ്ങളുമടക്കം നൂറുക്കണക്കിന് ജലയാനങ്ങളാണ് കൊച്ചിയിലെ ജലാശയങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. വന്‍കിട കപ്പലുകളുടെ സര്‍വ്വീസുകള്‍ക്കിടയിലൂടെയുള്ള ബോട്ട് യാത്ര പലപ്പോഴും ജനങ്ങള്‍ക്ക് ആശങ്കയുടെതായാണ് മാറുന്നത്.ബോട്ടുകളില്‍ ജനരക്ഷ സംവിധനങ്ങളായി വായുബോയകള്‍ ഒരുക്കുന്നുണ്ടെങ്കിലും തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തന സംവിധാനങ്ങളുടെ അപര്യാപ്തത അപകടമരണസംഖ്യകള്‍ വര്‍ദ്ധിക്കാനിടയാക്കുന്നുണ്ട്.
ചില ഘട്ടങ്ങളില്‍ രക്ഷാദൗത്യത്തിലെര്‍പ്പെട്ടവര്‍ പോലും മരണപ്പെടുകയും ചെയ്യുന്നു .ജലയാന അപകടങ്ങളുണ്ടാകുമ്പോള്‍ നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരെത്തുമെങ്കിലും ഇവരുടെ സേവനം പലപ്പോഴും പാഴാകുകയാണ് ചെയ്യുന്നത്.സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള കോസ്റ്റല്‍ പോലീസ് അഗ്‌നിശമന വിഭാഗം ഫിഷറീസ് വിഭാഗങ്ങളെ കോര്‍ത്തിണക്കി അടിയന്തിര ഘട്ടങ്ങളിലെ രക്ഷാപ്രവത്തനത്തിന് പ്രത്യേക ദൗത്യസേന രൂപീകരിക്കണമെന്നാണ് ആവശ്യം.
രാത്രി കാല രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കടക്കമുള്ള ആധുനികരക്ഷാ പ്രവര്‍ത്തന സംവിധാനമൊരുക്കാനും സര്‍ക്കാര്‍ തയ്യാറാകണം. കൊച്ചിയില്‍ നടപ്പിലാക്കുന്ന മെട്രോ റെയില്‍ കണക്റ്റിവിറ്റി ബോട്ട് സര്‍വ്വീസുകള്‍ കുടി എത്തുന്നതോടെ കൊച്ചി ജലാശയ യാത്രയുടെ അപകട സാധ്യതകള്‍ തിരിച്ചറിഞ്ഞ് രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ കാര്യക്ഷമാക്കാനും ഏത് ഘട്ടത്തിലും സന്നദ്ധരായ പരിശീലനം നല്കിയ ദൗത്യസേന രൂപീകരിക്കണമെന്നും ആവശ്യമുയര്‍ന്നുകഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."