HOME
DETAILS

ക്ഷീരോല്‍പാദന മേഖലയെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ജോര്‍ജ് എം. തോമസ്

  
backup
November 19, 2016 | 5:01 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%80%e0%b4%b0%e0%b5%8b%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%a6%e0%b4%a8-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b5%86-%e0%b4%a4%e0%b5%8a%e0%b4%b4

 

കോഴിക്കോട്: ക്ഷീരോല്‍പാദന മേഖലയെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ജോര്‍ജ് എം. തോമസ് എം.എല്‍.എ. ക്ഷീര വികസന വകുപ്പും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളും സംയുക്തമായി ത്രിതല പഞ്ചായത്ത്, മില്‍മ, ആത്മ, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഈങ്ങാപ്പുഴ സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാ ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേമനിധിയും പെന്‍ഷനും കാലോചിതമായി വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മികച്ച ക്ഷീരകര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട കക്കാടംപൊയില്‍ ക്ഷീരസംഘത്തിലെ എസ്. മധുമോഹന്‍ പ്രഭുവിനെ എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു. ജില്ലയിലെ മികച്ച ക്ഷീരസംഘമായി തിരഞ്ഞെടുക്കപ്പെട്ട തിരുവമ്പാടി ക്ഷീരസംഘം, ജില്ലയിലെ മികച്ച യുവ ക്ഷീരകര്‍ഷകന്‍ അടിവാരത്തെ എം.എസ് സജി, ജില്ലയിലെ മികച്ച ക്ഷീരകര്‍ഷക പെരുവയലിലെ വിമി, ജില്ലയിലെ മികച്ച പട്ടികജാതി കര്‍ഷക മൈക്കാവിലെ നീലി, ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച കുപ്പായക്കോട് ക്ഷീര സംഘം, ഏറ്റവും കൂടുതല്‍ പാല്‍ സംഭരണ വര്‍ധനവ് രേഖപ്പെടുത്തിയ എരവട്ടൂര്‍ ക്ഷീരസംഘം, കൂടുതല്‍ ഗുണനിലവാരത്തിലുള്ള പാല്‍ സംഭരിച്ച നമ്പ്രത്തുകര ക്ഷീരസംഘം, ഏറ്റവും കൂടുതല്‍ വില കര്‍ഷകര്‍ക്ക് നല്‍കിയ മൈക്കാവ് ക്ഷീരസംഘം എന്നിവക്കുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ സമ്മാനിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20 ഓവറും ബാറ്റ് ചെയ്താൽ ഗെയ്‌ലിന്റെ റെക്കോർഡുകൾ പഴങ്കഥയാകും; ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് രാജസ്ഥാന്റെ കുട്ടിത്താരം

Cricket
  •  2 months ago
No Image

ഉദ്ഘാടനത്തിന് മുന്നോടിയായി ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിൻ ജീവനക്കാരുടെ യൂണിഫോം പുറത്തിറക്കി

uae
  •  2 months ago
No Image

ചരിത്ര റെക്കോർഡിന് അരികിൽ മെസ്സിക്ക് വില്ലനായി പരിക്ക്; അവസാന ലോകകപ്പ് പോരാട്ടത്തിൽ അർജന്റീനക്ക് ആശങ്ക

Football
  •  2 months ago
No Image

ദുബൈയിൽ വസന്തം വിരിയിക്കാൻ 1,200 വാക മരങ്ങൾ കൂടി; നഗരവീഥികൾക്ക് തണലൊരുക്കാൻ ശൈഖ് ഹംദാന്റെ ഹരിത ദർശനം

uae
  •  2 months ago
No Image

ഈദ് ദിവസങ്ങളില്‍ പ്രത്യേക പ്രവൃത്തി സമയം; സേവനക്രമവുമായി ഖത്തര്‍ 

qatar
  •  2 months ago
No Image

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിനക്ക് ആശ്വാസം; സര്‍ക്കാര്‍ ജോലി ഉറപ്പ് നല്‍കി മുഖ്യമന്ത്രി; അര്‍ഹമായ നഷ്ടപരിഹാരം നല്‍കും 

Kerala
  •  2 months ago
No Image

ഖത്തറിൽ ബലിപെരുന്നാൾ അവധി ചൊവ്വാഴ്ച മുതൽ; സർക്കാർ മേഖലക്ക് അഞ്ച് ദിവസം, സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസം

qatar
  •  2 months ago
No Image

യുഎഇയിൽ ജൂണിലും ഇന്ധനവില കൂടിയേക്കും; എണ്ണവില 100 ഡോളറിന് താഴെയെത്തിയിട്ടും പമ്പുകളിൽ വിലക്കുറവ് വൈകുന്നതെന്തുകൊണ്ട്?

uae
  •  2 months ago
No Image

ഹോർമുസ് കടലിടുക്കിൽ ആരെയും ആധിപത്യം സ്ഥാപിക്കാൻ അനുവദിക്കില്ല: യുഎഇ

uae
  •  2 months ago
No Image

കോടതി ഉത്തരവിനും മനുഷ്യാവകാശ പ്രശ്‌നങ്ങൾക്കും ഇടയിൽ കുടുങ്ങുന്ന മലയിടം തുരുത്ത് 

Kerala
  •  2 months ago