നോട്ട് പിന്‍വലിക്കല്‍: സര്‍ക്കാര്‍ സമ്മര്‍ദത്തില്‍
ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയതിനെതിരേ രാജ്യത്ത് പ്രതിഷേധം ശക്തമായത് കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തിനുപുറമെ പശ്ചിമ ബംഗാളിലും ഡല്‍ഹിയിലും കേരളത്തിലുമെല്ലാം വന്‍ പ്രക്ഷോഭമാണ് നടക്കുന്നത്.
ഗുജറാത്തില്‍ കര്‍ഷകരോഷം അണപൊട്ടിയത് ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഞെട്ടിച്ചിരിക്കുകയാണ്. 500, 1,000 രൂപ നോട്ടുകള്‍ അസാധുവാക്കി 2,000ത്തിന്റെ പുതിയ നോട്ടുകള്‍ ഇറക്കിയെങ്കിലും ഇത് ക്രയവിക്രയത്തിന് മതിയായരീതിയില്‍ എത്തിക്കാന്‍ കഴിയുന്നില്ലെന്നതാണ് ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്.
ഗുജറാത്തില്‍ നൂറുകണക്കിന് ട്രാക്ടറുകളില്‍ പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ ജഹാംഗിര്‍പുര ജില്ലാ കലക്ടറേറ്റിന് മുന്നില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ കൊണ്ടിട്ടു. വിളകള്‍ക്ക് പണം ലഭിക്കാതായതാണ് കര്‍ഷകരെ സര്‍ക്കാരിനെതിരേ തിരിയാന്‍ പ്രേരിപ്പിച്ചത്.
സര്‍ക്കാരിന് വലിയ സമ്മര്‍ദ്ദമായി പശ്ചിമ ബംഗാളിലും പ്രക്ഷോഭം കത്തിപ്പടരുകയാണ്. 500 രൂപ നോട്ടുകള്‍ അനുവദിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ.ബംഗാളിനെ അവഗണിക്കുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രി മമത രംഗത്തെത്തി.
ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനില്‍ കൂടുതല്‍ 500 രൂപ എത്തിച്ചതായും മമത ആരോപിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം മമതയും അരവിന്ദ് കെജ്‌രിവാളും രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനു പിന്നാലെയാണ് സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന പുതിയ ആരോപണവും മമത ഉയര്‍ത്തിയത്.
മോദിയുടെ പണം പിന്‍വലിക്കല്‍ നടപടി രാഷ്ട്രീയ പകപോക്കലാണെന്നും മൂന്നു ദിവസത്തിനകം പിന്‍വലിക്കണമെന്നും രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ മമത ആവശ്യപ്പെട്ടിരുന്നു.സമാനമായ പ്രതിഷേധമാണ് കേരളത്തിലും നടക്കുന്നത്. ഇതിനിടയില്‍ ബി.ജെ.പി നേതാക്കളില്‍ ചിലരും രാജ്യത്തെ സാമ്പത്തിക വിദഗ്ധരും മോദിയുടെ നയം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തുവന്നതും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി.
കഴിഞ്ഞ ദിവസം പാര്‍ട്ടി എം.പിമാരുടെ യോഗംവിളിച്ച് പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച നടത്താന്‍ ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഒരുങ്ങിയിരുന്നെങ്കിലും കടുത്ത വിമര്‍ശനമുണ്ടായേക്കുമെന്ന് ഭയന്ന് റദ്ദാക്കുകയായിരുന്നു. വ്യക്തമായ ആസൂത്രണമില്ലാത്ത നടപടിയാണ് നോട്ട് പിന്‍വലിച്ചതിലൂടെ ഉണ്ടായതെന്ന ആരോപണം സ്വന്തം പാര്‍ട്ടിയില്‍ നിന്നും പുറത്തുനിന്നും ഉയര്‍ന്നത് മോദിയെ കടുത്ത സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."