HOME
DETAILS

പെട്രോളിയം ഡീലര്‍മാരും ജീവനക്കാരും ഇന്ന് ഐ.ഒ.സി ഇരുമ്പനം ടെര്‍മിനലിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

  
backup
November 21, 2016 | 12:19 AM

%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3%e0%b4%bf%e0%b4%af%e0%b4%82-%e0%b4%a1%e0%b5%80%e0%b4%b2%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81-2


കൊച്ചി: തുടര്‍ച്ചയായ തൊഴിലാളി സമരം മൂലം കേരളത്തിലെ ഐ.ഒ.സി പമ്പുകളില്‍ ഇന്ധനം ലഭിക്കാത്തതിനെതിരെ ആള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 ന്് പെട്രോളിയം ഡീലര്‍മാരും ഡീലര്‍ ടാങ്കറുകളുടെ ജീവനക്കാരും ഐ.ഒ.സി ഇരുമ്പനം ടെര്‍മിനലിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ഓള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന പ്രസിഡന്റ് തോമസ് വൈദ്യന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഇന്നും പ്രശ്‌നത്തില്‍ പരിഹാരമാകുന്നില്ലെങ്കില്‍ നാളെ സംസ്ഥാനത്തെ മുഴുവന്‍ പമ്പുകളും അടച്ചിടുമെന്നും തോമസ് വൈദ്യന്‍ പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷമായി ടാങ്കര്‍ ടെന്ററിന്റെ പേരില്‍ ടെര്‍മിനലില്‍ തുടര്‍ച്ചയായി സമരം നടത്തുന്നതുമൂലം ഐ.ഒ.സി പമ്പുകള്‍ നിരവധി ദിവസങ്ങള്‍ അടച്ചിടേണ്ടി വന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഒക്ടോബറില്‍ തുടര്‍ച്ചയായി ഒരാഴ്ചക്കാലം ഇന്ധനം ലഭിക്കാതെ കേരളത്തിലെ 900 ഐ.ഒ.സി പമ്പുകള്‍ അടച്ചിടേണ്ടി വന്നു.
പമ്പുടമകള്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടും സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയ സമരം സംസ്ഥാന സര്‍ക്കാരുമായി ധാരണ ഉണ്ടാക്കി ഒരു മാസത്തെ നീട്ടിവയ്ക്കല്‍ നേടി അവസാനിപ്പിച്ചു. ടെന്റര്‍ ക്യാന്‍സല്‍ ചെയ്യാതെ റേറ്റില്‍ വ്യത്യാസം വരുത്താന്‍ സാധിക്കില്ലായെന്നറിയാവുന്ന സമരക്കാര്‍ സമയം നീട്ടിക്കിട്ടിയതിന്റെ ആഘോഷം നടത്താന്‍ വീണ്ടും ഒരു ദിവസം കൂടി ടെര്‍മിനലിലെ ഫില്ലിംങ് തടഞ്ഞു.
ഫലത്തില്‍ പമ്പുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാവാന്‍ വീണ്ടും രണ്ടു ദിവസംകൂടി കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ കമ്പനി കഴിഞ്ഞ നവംബര്‍ മൂന്നിന് തന്നെ വീണ്ടും ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു. സമരക്കാര്‍ വീണ്ടും നവംബര്‍ 21 മുതല്‍ ടെര്‍മിനലില്‍ സമരത്തിന് നോട്ടീസ് കൊടുത്തു.
കഴിഞ്ഞ ഫെബ്രുവരിയില്‍ നടക്കേണ്ടിയിരുന്ന ടെണ്ടറില്‍ കമ്പനിയില്‍ പ്രവേശിക്കാനായി ഡീലര്‍മാര്‍ വാങ്ങിയ അമ്പതോളം ടാങ്കറുകള്‍ കമ്പനിയുമായുളള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ലെറ്റര്‍ ഓഫ് ഇന്റന്റും വാങ്ങി ഒരു വര്‍ഷത്തിലേറെയായി ഭീമമായ സാമ്പത്തിക നഷ്ടം സഹിച്ച് പുറത്തു നില്‍ക്കുന്നു. അവരെ സ്വന്തം പമ്പുകളിലേക്ക് പോലും ലോഡെടുക്കാന്‍ അനുവദിക്കാതെയാണ് സമരക്കാര്‍ സമയം നീട്ടി വയ്ക്കല്‍ സമരനാടകം കളിക്കുന്നതെന്നും തോമസ് വൈദ്യന്‍ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളവോട്ട്, വോട്ട് നീക്കൽ: ആശങ്കയുമായി രാഷ്ട്രീയ പാർട്ടികൾ

Kerala
  •  13 days ago
No Image

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ കടിയേറ്റു; പ്രതി പിടിയില്‍

Kerala
  •  13 days ago
No Image

വോട്ടർപട്ടികയിൽ ഇടംനേടിയത് 2.23 ലക്ഷം പ്രവാസികൾ മാത്രം; 20 ലക്ഷം പേർ എവിടെ ?

Kerala
  •  13 days ago
No Image

കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകളുടെ പട്ടിക; 15 ലക്ഷത്തിനടുത്ത് വോട്ടര്‍മാരുടെ വ്യത്യാസം

Kerala
  •  13 days ago
No Image

തൃപ്പൂണിത്തുറ സീറ്റിനായി യു.ഡി.എഫിൽ ചരടുവലി; മത്സരിക്കുന്നില്ലെന്ന് ബാബുവിന്റെ പ്രഖ്യാപനം

Kerala
  •  13 days ago
No Image

തെര. വിജ്ഞാപനം അടുത്തമാസം രണ്ടാം വാരത്തോടെയെന്ന് സൂചന; കമ്മിഷണര്‍ ഉടൻ കേരളത്തിലെത്തും

Kerala
  •  13 days ago
No Image

റേഷൻ മുൻഗണനാകാർഡ്: അപേക്ഷ സ്വീകരിക്കുന്ന തീയതി 24 വരെ നീട്ടി 

Kerala
  •  13 days ago
No Image

എസ്.ഐ.ആര്‍; പേര് വെട്ടിമാറ്റാനുള്ള അപേക്ഷ കുത്തനെ കൂടി; ദുരൂഹത

Kerala
  •  13 days ago
No Image

വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുക്കാൻ ഉഷ ജോസഫിന് ഇന്ന് ശസ്ത്രക്രിയ

Kerala
  •  13 days ago
No Image

ശമ്പള വർധന; സ്വകാര്യ ആശുപത്രി നഴ്സുമാർ ഇന്ന് പണിമുടക്കും

Kerala
  •  13 days ago