HOME
DETAILS
MAL
ഫൈസലിന്റെ കുടുംബത്തെ കൊടിഞ്ഞി മഹല്ല് കമ്മിറ്റി ഏറ്റെടുത്തു
backup
November 21 2016 | 04:11 AM
തിരൂരങ്ങാടി: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസം കൊടിഞ്ഞി ഫാറൂഖ്നഗറില്‍ കൊല്ലപ്പെട്ട പുല്ലാണി ഫൈസലി (30) ന്റെ കുടുംബത്തെ സഹായിക്കാന്‍ കൊടിഞ്ഞി മഹല്ല് കമ്മിറ്റി നേതൃത്വം നല്കുന്ന ഫൈസല്‍ കുടുംബസഹായ കമ്മിറ്റി രൂപീകരിച്ചു.
ഫൈസലിന്റെ കുടുംബത്തിനു വീട്, മക്കളുടെ വിദ്യാഭ്യാസം, ഭാവി ജീവിതം തുടങ്ങിയ കാര്യങ്ങള്‍ സഹായ കമ്മിറ്റി ഏറ്റെടുത്തു.
കൊടിഞ്ഞിയില്തന്നെ സ്ഥലംവാങ്ങി വീട് നിര്‍മിച്ചുനല്‍കാനും ഇതിനായി കുട്ടികളുടെ പേരില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനുമാണ് പി.സി മുഹമ്മദ് ഹാജി ചെയര്‍മാനും പൊറ്റാണിക്കല്‍ അബ്ദുസലാം കണ്‍വീനറുമായി രൂപീകരിച്ച കമ്മിറ്റിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."