HOME
DETAILS
MAL
മന്തുരോഗ നിര്‍മാര്‍ജനം; പൊതുജനസഹകരണം അനിവാര്യമെന്ന്
backup
November 22 2016 | 06:11 AM
പാലക്കാട്: ദേശീയ മന്തുരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി നടക്കുന്ന സമൂഹചികിത്സാ പദ്ധതിയില്‍ ഭാഗമായി മന്തുരോഗ പ്രതിരോധ ഗുളിക വിതരണം ജില്ലയില്‍ നടന്നു വരികയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മന്തുരോഗ വ്യാപനം നടക്കുന്നത് പാലക്കാട് ജില്ലയിലാണ്.
നഗരസഭ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള 18 പഞ്ചായത്തുകളിലുമാണ് ഉയര്‍ന്ന തോതില്‍ രോഗ പകര്‍ച്ച നടക്കുന്നത്. മന്തുരോഗത്തിന്റെ ലക്ഷണമായി പുരുഷന്മാരില് വൃഷ്ണവീക്കവും സ്ത്രീകളില്‍ കാലിലെ നീരുമാണ് കുടുതലായി കാണപ്പെടുന്നത്. മന്തുരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി നഗരസഭയിലെ 52 വാര്‍ഡുകളിലും 16 മുതല്‍ 20 വരെ വാര്‍ഡുതല പോഷകാഹാര ശുചിത്വ പരിപാടി സംഘടിപ്പിച്ചു വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."