കോണ്‍ഗ്രസ് സായാഹ്ന ധര്‍ണ 24ന്
തുറവൂര്‍: സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന നടത്തുന്നു. 24ന് വൈകിട്ട് 5ന് എരമല്ലൂര്കവലയ്ക്ക് സമീപം നടക്കുന്ന ധര്‍ണ്ണ സി.സി.സി.പ്രസിഡന്റ് എ.എ.ഷൂക്കൂര്‍ ഉദ്ഘാടനം ചെയ്യും.
അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ദിലിപ് കണ്ണാടന്‍ അധ്യക്ഷത വഹിക്കും.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കി കൊണ്ട് സാമ്പത്തിക രംഗത്ത് തുഗ്ലക് പരിഷ്ക്കാരം നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ജനങ്ങളെയും കേരളത്തിലെ സഹകരണ മേഖലയെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്ന് അരൂര്ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടന്‍ പറഞ്ഞു.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ നിര്‍ണ്ണായകമായ സ്വാധീനമുള്ള സഹകരണ ബാങ്കുകളെ കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളെന്ന് പറഞ്ഞു തകര്‍ക്കാനുള്ള ഗൂഢനീക്കമാണ പ്രധാന മന്ത്രിനരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇതില്‍ പ്രതിഷേധിച്ച് 24ന് എരമല്ലൂരില്‍ നടക്കുന്ന സായാഹ്ന ധര്‍ണ്ണയില്‍ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ദിലിപ് കണ്ണാടന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."