അഷ്ടമി രോഹിണി ഉത്സവത്തിന് തവണക്കടവിലും ഭക്തരുടെ വന്‍ തിരക്ക്
പൂച്ചാക്കല്‍: വൈക്കം ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോട് അനുബന്ധിച്ച് തവണക്കടവിലും ജനസാഗരം. ചേര്‍ത്തല താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനാളുകളാണ് ഇന്നലെ അഷ്ടമി ഉത്സവത്തില്‍ പങ്കെടുക്കാനായി തവണക്കടവ് ഫെറിയില്‍ നിന്നും വൈക്കത്തേക്കു പോയത്.
ഭക്തരുടെ തിരക്ക് പരിഗണിച്ച് ജലഗതാഗത വകുപ്പ് പ്രത്യേകമായി അഞ്ചു ബോട്ട് സര്‍വീസുകള്‍ തുടര്‍ച്ചയായി നടത്തിയിരുന്നു. ഇന്നു (22) രാത്രി എട്ടുവരെ പ്രത്യേക സര്‍വീസുകള്‍ തുടരും. ബോട്ടില്‍ കയറാനുള്ള യാത്രക്കാരുടെ നിര രാത്രിയില്‍ ഉള്‍പ്പെടെ തവണക്കടവ് ഫെറിയില്‍ നിന്നും ഒറ്റപ്പുന്നയോളം നീളുന്ന സ്ഥിതിയുണ്ടായിരുന്നു.
ബോട്ട് സ്റ്റേഷനിലേക്കു യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും കൈവരികളോടെയുള്ള പ്രത്യേക പാതകള്‍, വെളിച്ചം, ശുചിമുറികള്‍, പാര്‍കിങ് കേന്ദ്രങ്ങള്‍, സുരക്ഷയ്ക്കായി പൊലിസ് തുടങ്ങിയവയെല്ലാം തവണക്കടവിലുണ്ടായിരുന്നു. കെഎസ്ആര്‍ടിസി സ്വകാര്യ ബസുകളും പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."