റോഡിലെ മാര്‍ഗതടസം: മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു
വണ്ടാനം:എസ്.ഡി.പി.ഐക്കാരുടെ മര്‍ദനമേറ്റ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തെ തുടര്‍ന്ന് എട്ട് പേര് അറസ്റ്റില്‍.
ബി.ജെ.പി പ്രവര്‍ത്തകരായ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനെട്ടാം വാര്‍ഡില്‍ വൃക്ഷവിലാസം തോപ്പില്‍ ദേവദാസിന്റെ മകന് ദേവു (23) ,പതിനെട്ടാം വാര്‍ഡില്‍ മുളഞ്ഞിയില്‍ വീട്ടില്‍ മധുവിന്റെ മകന് മിഥുന് (23), കാട്ടുംപ്പുറം കോളനിയില്‍ രാധാ കൃഷ്ണന്റെ മകന് രാഹൂല്‍ (20) എന്നിവരെയാണ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ വണ്ടാനം കിണര്‍മുക്കില്‍ വച്ചായിരുന്നു സംഭവം. വണ്ടാനം കിണര്‍ മുക്ക് റോഡിലെ മാര്ഗതടസവുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത് .
പിന്നീട് സംഭവവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ വ്യക്ഷ വിലാസം തോപ്പില്‍ കുഞ്ഞുമോന്റെ മകന് സജീര്‍ (23) ,കാട്ടുമ്പുറം കോളനിയില്‍ പരീത് കുഞ്ഞിന്റെ മകന് ഷഫീം (23) വൃക്ഷവിലാസം തോപ്പില്‍ ജലാലുദ്ധീന്റെ മകന് ജമാല്‍ (21) ,നൗഷാദിന്റെ മകന് അജ്മല്‍ (21) ,വൃക്ഷവിലാസം തോപ്പില്‍ നവാസിന്റെ മകന് നിയാസ് (20) ,വൃക്ഷവിലാസം തോപ്പില്‍ നൗഷാദിന്റെ മകന് അമല്‍ ഷാ(18),കുഞ്ഞുമോന്റെ മകന് മുഹമ്മദ് കബീര്‍,വടക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വൃക്ഷ വിലാസം തോപ്പില്‍ നൗഷാദിന്റെ മകന് തന്‍സീര്‍ (20) ,എന്നിവരെയാണ് പുന്നപ്ര എസ്.ഐ ഇ.ഡി ബിജുവിന്റെ നേതൃത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.
എ.എസ്.ഐ രാജേഷ് സിവില്‍ പൊലിസ് ഓഫിസര്‍ന്മാരായ വേണു, പ്രദീപ്,അഗസ്റ്റിന് എന്നിവരും പൊലിസ് സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."