വീടുകള്‍ക്കു നേരേ ബോംബേറ്
ചക്കരക്കല്‍: സംഘര്‍ഷത്തിന് അയവില്ലാതെ ജില്ല. പൊതുവാച്ചേരിയിലും ഏച്ചൂരിലും വീടുകള്‍ക്കു നേരേ ബോംബെറിഞ്ഞു. പൊതുവാച്ചേരിയില്‍ പെരളശ്ശേരി മാവിലായില്‍ ബി.ജെ.പി ബൂത്ത് ഏജന്റായിരുന്ന കുണ്ടണ്ടോളി മനീഷിന്റെ വീടിനു നേരെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ അക്രമം നടന്നത്. ബോംബേറില്‍ വീടിന്റെ മുന്‍വശത്തെ ജനല്‍ തകരുകയും ചുമര് പിളരുകയും ചെയ്തു. വരാന്തയിലെ ഫര്‍ണിച്ചറുകളും സിമന്റ് തകരുകയും ചെയ്തു. വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ അക്രമികള്‍ രക്ഷപ്പെട്ടു. അക്രമത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.
ഏച്ചൂരില്‍ രണ്ടു വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം നടന്നത്. കണ്ണൂര്‍ അക്ഷയ പ്രൊജക്ട് ഓഫിസര്‍ നെയ്യന് പ്രഭാകരന്, പ്രിയ നിവാസില്‍ ശ്രീധരന് എന്നിവരുടെ വീടിനാണ് ബോംബ് എറിഞ്ഞത്. രണ്ടു പേരും സി.പി.എം അനുഭാവികളാണ്. രണ്ടു വീടുകളിലെയും ജനല്‍ ചില്ലുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നു. ഫര്‍ണിച്ചറുകള്‍ പൊട്ടി. പ്രഭാകരന്റെ വീടിന്റെ ഉള്‍വശത്തെ ചുമരിനു വിള്ളലുണ്ടായി. ബി.ജെ.പി പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു. ചക്കരക്കല്‍ പൊലിസ് കേസടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."