HOME
DETAILS

നഗരത്തില്‍ സ്ത്രീ സുരക്ഷയ്ക്ക് പിങ്ക് പെട്രോളിങ്

  
backup
November 26 2016 | 08:11 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7

 

കൊച്ചി: വനിതകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയ പിങ്ക് പൊലിസ് പട്രോളിങിന്റെ ഉദ്ഘാടനം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. 24 മണിക്കൂറും സ്ത്രീ സുരക്ഷയ്ക്കായി സേവനം അഭ്യര്‍ഥിക്കാവുന്നതാണ് സംവിധാനം. ഒരേ നിറത്തിലും രൂപകല്‍പ്പനയിലും നാലു കാറുകളാണ് പിങ്ക് പട്രോളിങ്ങിന്റെ ഭാഗമായി കൊച്ചിയിലെ നിരത്തുകളിലുണ്ടാകുക. ജി.പി.എസ് സംവിധാനവും ക്യാമറയുമുള്‍പ്പെടെ പ്രത്യേകം സജ്ജീകരണങ്ങളുള്ള ഈ വാഹനത്തില്‍ ഡ്രൈവറുള്‍പ്പെടെ പരിശീലനം നേടിയ നാലു വനിതാപോലിസ് ഉദ്യോഗസ്ഥര്‍ പട്രോളിങ് സംഘത്തിലുണ്ടാകും.
സ്ത്രീകള്‍ക്കു നേരെയുള്ള അക്രമം, സ്ത്രീ സുരക്ഷ എന്നിവയെ സംബന്ധിച്ച് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരങ്ങള്‍ ഉടന്‍ പിങ്ക് പട്രോള്‍ വാഹനങ്ങള്‍ക്ക് കൈമാറുകയും അവര്‍ സംഭവ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ആള്‍ത്തിരക്കുള്ള ഇടങ്ങളിലും സ്‌കൂള്‍, കോളജ് പരിസരങ്ങളിലും സംഘം പെട്രോളിങ് നടത്തും. രാവിലെ എട്ട് മുതല്‍ വൈകീട്ട് എട്ട് മണിവരെയായിരിക്കും പിങ്ക് പട്രോളിങ് ടീം പ്രവര്‍ത്തിക്കുക. കണ്‍ട്രോള്‍ റൂം നമ്പര്‍ 1515. മൊബൈല്‍ വാട്‌സാപ്പ് നമ്പര്‍ 7559899100.
പിങ്ക് പൊലിസ് പട്രോളിങിനെ കുറിച്ച് അവബോധം നല്‍കുന്നതിന് മാധ്യമപ്രവര്‍ത്തകന്‍ യു. ഹരീഷും സെന്‍ട്രല്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനന്ത്‌ലാലും ചേര്‍ന്ന് സംവിധാനം ചെയ്ത കാവലാള്‍ എന്ന പരസ്യചിത്രത്തിന്റെ അവതരണോദ്ഘാടനം മേയര്‍ സൗമിനി ജയിന്‍ നിര്‍വഹിച്ചു. മുന്‍ എം.പി. പി. രാജീവ്, എ.ഡി.ജി.പി ബി.സന്ധ്യ, ഐ.ജി എസ്. ശ്രീജിത്ത്, സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശ്, ഡപ്യൂട്ടി പൊലിസ് കമ്മിഷണര്‍ അരുള്‍ ആര്‍.ബി പ്രകാശ്, കുടുംബശ്രീ ജില്ലാ കോ ഓഡിനേറ്റര്‍ ടാനി തോമസ്, സെന്റ് തെരേസാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിന്‍, സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്‍, സാമൂഹ്യപ്രവര്‍ത്തക ബീന സെബാസ്റ്റ്യന്‍, ശ്യാമള സുരേന്ദ്രന്‍, കായികതാരം ഫര്‍ഹ മേത്തര്‍, മാധ്യമപ്രവര്‍ത്തക നിഷ ജെബി, അഡ്വ. സാനി തോമസ്, അഡ്വ. കെ.പി. രഞ്ജിനി, ലിസി തോമസ്, ചലച്ചിത്രതാരങ്ങളായ ഷീല, വിജയ് ബാബു, സന അല്‍ത്താഫ്, ദീപ്തി സതി, രഞ്ജിനി തുടങ്ങിയവര്‍ പങ്കെടുത്തു.

വികസന പദ്ധതികള്‍ക്ക് ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചു

പെരുമ്പാവൂര്‍: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ഇളമ്പകപ്പിള്ളി ഡിവിഷനില്‍ വികസന പദ്ധതികള്‍ക്ക് ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചു.
കനാല്‍പാലം - അയ്മുറി കവല റോഡ് അഞ്ച് ലക്ഷം, അയ്മുറി പാല്‍സൊസൈറ്റി - കൊല്ലത്താന്‍പടി കനാല്‍ബണ്ട് റോഡ് അഞ്ച് ലക്ഷം, കല്ലുമല - തൃക്കേപ്പടി റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം, കോര്‍പ്പസ് ഫണ്ട് പുളിയാമ്പിള്ളി സമഗ്ര വികസനം അഞ്ച് ലക്ഷം, എ.ആര്‍.ഡബ്ല്യു.എസ്.എസ് കുടിവെള്ള പദ്ധതിക്ക് പന്ത്രണ്ട് ലക്ഷം, പുളിയാം പറമ്പ് എസ്.സി കോളനി അഞ്ച് ലക്ഷം, എസ്.സി കുട്ടികള്‍ക്ക് പഠനമുറി രണ്ട് ലക്ഷം, വായനശാലയ്ക്ക് നാല്പതിനായിരം, മുടക്കുഴ പഞ്ചായത്തിലെ കീഴില്ലം കുറിച്ചിലക്കോട് വലിയതോട് വി.സി.ബി ട്രാക്ടര്‍ പാക്കേജ് നിര്‍മ്മാണം എഴുപത് ലക്ഷം നബാട് ഫണ്ട് എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  3 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  3 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  3 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  3 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  3 days ago
No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  3 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  3 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  3 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  3 days ago

No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  3 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  3 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  4 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  4 days ago