ജുമാ നമസ്കാരം നിഷേധിച്ച സംഭവം; പ്രതിഷേധിച്ചവരെ പൊലിസ് മര്‍ദിച്ചതായി പരാതി
കായംകുളം: വെള്ളാപ്പള്ളി എന്‍ജിനിയറിങ് കോളജില്‍ മുസ്്ലിം വിദ്യാര്‍ഥികള്‍ക്ക് ഇന്നലെ ജുമാ നമസ്കാരം അനുവദിക്കണമെന്നാവശ്യപ്പെട്ടെത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെ പൊലിസ് മര്‍ദിച്ചതായി പരാതി.
കട്ടച്ചിറയിലെ കോളജിനു മുന്പില് വച്ചായിരുന്നു മര്‍ദനം. അന്‍ഷാദ് (19), അബീസ്(18), നൗഫല്‍ (18), ഇര്ഫാന് (18) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
കോളജില്‍ വെള്ളിയാഴ്ചകളില്‍ മുസ്ലിം കുട്ടികള്‍ക്കു ജുമാ നമസ്കാരത്തിന് അവസരം നിഷേധിക്കുന്നു എന്നാരോപിച്ച് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ സമരം ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് കോളജ് അധികാരികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു നമസ്കാരത്തിന് അനുമതി നല്‍കിയരുന്നു. എന്നാല്‍ ഇത് ഉറപ്പു വരുത്തുന്നതിനായി ഇന്നലെ ഉച്ചക്ക് എത്തിയ എം.എസ്.എഫ് പ്രവര്‍ത്തകര്‍ കോളജ് ഗേറ്റിനു സമീപം നില്ക്കുമ്പോള് എത്തിയ വള്ളികുന്നം പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐയുടെ നേതൃത്വത്തിലെത്തിയ പൊലിസ് പ്രകോപനമില്ലാതെ മര്‍ദിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. മര്‍ദനമേറ്റവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."