
ഗതിമാറിയൊഴുകി പരമ്പരാഗത വോട്ടുകള്‍ ; കനത്ത തിരിച്ചടിയില്‍ ഞെട്ടലൊഴിയാതെ കോണ്‍ഗ്രസ്
ആലപ്പുഴ: ചെഞ്ചായം പൂശി ഒരിക്കല്‍ കൂടി ആലപ്പുഴ ജില്ല ചുവന്നു തുടുത്തതോടെ പരമ്പരാഗത വോട്ടു ബാങ്കിലെ അടിയൊഴുക്ക് യു.ഡി.എഫിനെയും പ്രത്യേകിച്ച് കോണ്‍ഗ്രസിനെയും ഉലയ്ക്കുന്നു. ലോകസഭ തെരഞ്ഞെടുപ്പില്‍ നേടിയ മേല്‍കൈ നഷ്്ടമായത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ആലപ്പുഴ ജില്ലയില്‍ നേരിടേണ്ടി വന്നിരിക്കുന്നത്. അടിത്തട്ടിലെ സംഘടന പ്രവര്‍ത്തനം നിശ്ചലാവസ്ഥയിലായതും പരമ്പരാഗത ക്രിസ്ത്യന്‍ മുസ്്ലിം വോട്ടു ബാങ്കില്‍ ഉണ്ടായ ചോര്‍ച്ചയും കോണ്‍ഗ്രസിനെ ഞെട്ടിക്കുന്നതാണ്. നവാഗതരായ ബി.ഡി.ജെ.എസ് സി.പി.എം വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, സി.പി.എം സ്ഥനാര്‍ഥികള്‍ വിജയിച്ച മണ്ഡലങ്ങളിലെല്ലാം ഈഴവ വോട്ടുകള്‍ ചോര്‍ന്നില്ലെന്ന് മാത്രമല്ല യു.ഡി.എഫിന് ഒപ്പം നിന്നിരുന്ന ക്രൈസ്തവ മുസ്്ലിം വോട്ടു ബാങ്കിനെ ഒപ്പം കൂട്ടാനും അവര്‍ക്കായി. ഇതു കോണ്‍ഗ്രസിനെ ഞെട്ടിക്കുന്നതാണ്. എന്‍.ഡി.എ പക്ഷത്തേക്ക് ബി.ഡി.ജെ.എസ് ചോര്‍ത്തിയ വോട്ടുകളില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ് വോട്ടുകളാണ്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഏറെ അടുപ്പമുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ആര് ജയപ്രകാശ് മത്സരിച്ച അരൂരില്‍ പോലും കോണ്‍ഗ്ര് വോട്ടുകള്‍ ഗണ്യമായി ബി.ഡി.ജെ.എസ് പെട്ടിയിലേക്ക് വീണു.
2011 ല്‍ അരൂരില്‍ ബി.ജെ.പി 7486 വോട്ടുകളാണ് നേടിയത്. എന്നാല്‍, ഇത്തവണ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിച്ച ബി.ഡി.ജെ.എസിലെ ടി അനിയയപ്പന് 27753 വോട്ടുകള്‍ നേടി. 2011 ല്‍ 59823 വോട്ട് നേടിയ കോണ്‍ഗ്രസിന് ഇത്തവണ കിട്ടിയത് 46,201 വോട്ടുകള്‍ മാത്രമാണ്. സി.പി.എമ്മിലെ ആരിഫാകട്ടെ 84720 വോട്ടുകള്‍ നേടിയതിനൊപ്പം കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷത്തില്‍ വന്‍വര്‍ധനവും ഉണ്ടാക്കി. ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ ചേര്ത്തയിലും കോണ്‍ഗ്രസിന്റെ തോല്‍വിക്ക് വഴിയൊരുക്കിയത് ബി.ഡി.ജെ.എസ് തന്നെയായിരുന്നു. 7196 വോട്ടിന് പി തിലോത്തമന് ജയിച്ചു കയറിയപ്പോള്‍ ബി.ഡി.ജെ.എസിന്റെ കുടത്തില്‍ വീണത് 19614 വോട്ടുകളാണ്. 2011 ല്‍ 5933 വോട്ടുകള്‍ മാത്രമായിരുന്നു ബി.ജെ.പി നേടിയത്. കെ.പി.സി.സി വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റ് മത്സരിച്ച ആലപ്പുഴയില്‍ ഈഴവ വോട്ടുകള്‍ക്ക് പുറമേ ക്രൈസ്തവ മുസ്്ലിം വോട്ടുകളിലും കോണ്‍ഗ്രസ് പക്ഷത്തു നിന്നു വന്‍ ചോര്‍ച്ച സംഭവിച്ചു. തോമസ് ഐസക് ഭൂരിപക്ഷം 31032 ആയി ഭൂരിപക്ഷം കൂട്ടിയപ്പോള്‍ ബി.ജെ.പി 2011 ലെ 3540 വോട്ടില്‍ നിന്നും വിഹിതം 18214 ആയി വര്‍ധിപ്പിച്ചു. ആലപ്പുഴയില്‍ കോണ്‍ഗ്രസ് പക്ഷത്തു നിന്ന ക്രൈസ്തവ മുസ്്ലിം വോട്ടുകളിലേറെയും സി.പി.എമ്മിലേക്ക് മറിഞ്ഞപ്പോള്‍ ഈഴവ വോട്ടുകള്‍ താമരയിലേക്കും വീണു. അമ്പലപ്പുഴയിലും തീരദേശ മേഖല യു.ഡി.എഫിനെ കൈവിട്ടു. ജി സുധാകരന് ഭൂരിപക്ഷത്തില്‍ വന്‍വര്‍ധനവ് നേടിയപ്പോള്‍ ബി.ജെ.പി നിലമെച്ചപ്പെടുത്തുകയും ചെയ്തു. 2668 ല്‍ നിന്നും 22730 വോട്ടുകളുടെ വന്‍നേട്ടമാണ് ബി.ജെ.പിക്ക് ഉണ്ടായത്. കുട്ടനാട് ഇരുമുന്നണികളുടെയും ഈഴവ വോട്ടുകളില്‍ വന്‍ചോര്‍ച്ചയാണ് ബി.ഡി.ജെ.എസ് ഉണ്ടാക്കിയത്.
കുട്ടനാട്ടില്‍ ജയിക്കാനുറപ്പിച്ചിറങ്ങിയ കുടം 33044 വോട്ടുകള്‍ നേടി. ബി.ജെ.പി 2011 ല്‍ 4395 വോട്ടു മാത്രമാണ് പിടിച്ചത്. ഹരിപ്പാട് വലിയ പരിക്കില്ലാതെ മികച്ച ഭൂരപിക്ഷത്തില്‍ വ്യക്തിപ്രഭാവം കൊണ്ടു രമേശ് ചെന്നിത്തല ജയിച്ചതൊഴിച്ചാല്‍ മാവേലിക്കരയിലും കായംകുളത്തും ചെങ്ങന്നൂരും കോണ്‍ഗ്രസിന് കനത്ത തിരിച്ചടി തന്നെയാണ് സമ്മാനിച്ചത്. മാവേലിക്കരയിലും കായംകുളത്തും കോണ്‍ഗ്രസിന് ലഭിച്ചിരുന്ന ഈഴവ വോട്ടുകളില്‍ ഗണ്യമായ കുറവാണ് ഉണ്ടായത്. ചെങ്ങന്നൂരിലാവട്ടെ പരമ്പരാഗത നായര്‍ വോട്ടുകള്‍ താമരയിലേക്ക് പോയത് പി.സി വിഷ്ണുനാഥിന്റെ വീഴ്ചയ്ക്ക് ആക്കം കൂട്ടി. ബൂത്ത്തലങ്ങളിലെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും സംഘടന സംവിധാനം ചലിപ്പിക്കാനും കഴിയാതെ പോയതാണ് കോണ്‍ഗ്രസ് തിരിച്ചടി നേരിടാന്‍ കാരണം. സംഘടന സംവിധാനം ഉടച്ചുവാര്‍ത്ത് അടിത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാതെ കോണ്‍ഗ്രസിന് തിരിച്ചു വരവ് അസാധ്യമാണ്. രണ്ടു തവണയായി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി കന്നത്ത പരാജയം നേരിട്ടത് അണികളിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
ഇതിനിടെ പലിയടത്തും പ്രചാരണ പര്യടനങ്ങളില്‍ സ്ഥാനാര്‍ഥികളെ പിന്നില്‍ നിര്‍ത്തി കെ.സി വേണുഗോപാല്‍ എം.പി മുന്നില്‍ നിന്നത് കടുത്ത വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ഇതിനെതിരേ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി തുടങ്ങിയിട്ടുണ്ട്. ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളിലാണ് വേണുഗോപാല്‍ സ്ഥാനാര്‍ഥിയെ പിന്നില്‍ നിര്‍ത്തി മുന്നില്‍ നിന്നത്. ഇത്തരത്തില്‍ ഫഌക്സ് ബോര്‍ഡുകളും നാടുനീളെ സ്ഥാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ അപ്രസക്തരാക്കുന്ന ഇത്തരം നടപടികളും തിരിച്ചടി നല്കിയെന്നു ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍
International
• 9 minutes ago
ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ
uae
• 16 minutes ago
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്കി ഖത്തര്‍ മന്ത്രിസഭ
qatar
• an hour ago
വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി സപ്ലൈക്കോ
Kerala
• an hour ago
ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്
oman
• 2 hours ago
ഇസ്റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്; വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്
International
• 2 hours ago
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ
uae
• 2 hours ago
കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി
Saudi-arabia
• 3 hours ago
ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്റാഈല്‍
International
• 3 hours ago
അല്‍ അന്‍സാരി എക്സ്ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍
uae
• 3 hours ago
പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു
Kerala
• 4 hours ago
സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും
Kerala
• 5 hours ago
'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി
International
• 5 hours ago
'ആ വാദം ശരിയല്ല'; ഓപ്പറേഷന് സിന്ദൂറിനിടെ ചൈന സഹായിച്ചെന്ന വാദം തള്ളി പാക് സൈനിക മേധാവി
International
• 6 hours ago
അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്
National
• 15 hours ago
പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ
Kerala
• 15 hours ago
പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു
Kerala
• 16 hours ago
തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം
Kerala
• 16 hours ago
പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും
Kerala
• 16 hours ago
ഹജ്ജ് 2026: അപേക്ഷ സമർപ്പിക്കുന്നവർക്കുള്ള നിർദ്ദേശങ്ങളുമായി കേന്ദ്ര ഹജ്ജ് കമ്മറ്റി; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2025 ജൂലായ് 31
Kerala
• 17 hours ago
നെതന്യാഹു വൈറ്റ് ഹൗസിൽ; ലക്ഷ്യം ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസിനു സമ്മതമെന്നു ട്രംപ്
International
• 6 hours ago
ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ
International
• 13 hours ago
‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ
International
• 14 hours ago