നവജാത ശിശു കേസ്: ഡോക്ടര്‍ മുന്‍കൂര്‍ ജാമ്യം തേടി
പയ്യന്നൂര്‍: ചെറുവത്തൂരിലെ ദമ്പതികള്‍ക്ക് നവജാത ശിശുവിനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു കൈമാറിയ കേസില്‍ ഒന്നാം പ്രതിയായ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് ഡോക്ടര്‍ അഭിഭാഷകന് മുഖേന ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞദിവസം കേസന്വേഷിക്കുന്ന പയ്യന്നൂര്‍ പൊലിസിനോട് കേസിന്റെ വിശദാംശങ്ങള്‍ കോടതി ആവശ്യപ്പെട്ടിരുന്നു. പൊലിസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ചെറുവത്തൂര്‍ വെങ്ങാട്ടെ ദമ്പതികള്‍ക്ക് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ കൈമാറിയെന്നാണ് കേസ്. ആദ്യം ചന്തേര പൊലിസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച കേസ് പിന്നീട് പയ്യന്നൂര്‍ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ദമ്പതികളില്‍ യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ഇവര്‍ പ്രസവിച്ചില്ലെന്ന് തെളിഞ്ഞിരുന്നു. ആശുപത്രി അധികൃതര്‍ യുവതി ഇവിടെ പ്രസവചികിത്സക്ക് വിധേയയായിട്ടുണ്ടെന്ന നിലപാടിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."