HOME
DETAILS
MAL
കിണറ്റില്‍ വീണ വീട്ടമ്മയെ ഫയര്‍ഫോഴ്സ് സംഘം രക്ഷപെടുത്തി
backup
May 20 2016 | 19:05 PM
മുവാറ്റുപുഴ: വെള്ളം കോരുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ വീട്ടമ്മയെ ഫയര്‍ഫോഴ്സ് സംഘം രക്ഷപെട്ടുത്തി. പായി പ്ര മാനാറി കൊട്ടാരത്തില്‍ പരേതനായ ചന്ദ്രന്റെ ഭാര്യ വിനോദിനി (56) നെയാണു രക്ഷപെടുത്തിയത്. ഇന്നലെ രാവിലെ 7.30 ഓടെയാണു സംഭവം. വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നും വെള്ളം കോരുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. മുപ്പതടി താഴ്ചയുള്ള കിണറ്റില്‍ പത്തടിയിലേറെ വെള്ളമുണ്ടായിരുന്നു. വീണയുടന്‍ ഇവര്‍ കിണറിലെ റിംഗില്‍ പിടിച്ചു കിടന്നതു കൊണ്ട് മുങ്ങി താഴ്ന്നില്ല. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് സംഘം ഇവരെ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."