മൗനം വെടിഞ്ഞ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍: ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ നടപടിയെടുക്കും
മുംബൈ: നോട്ട് നിരോധന വിഷയത്തില്‍ ഒടുവില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ മൗനംവെടിഞ്ഞു.
ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനാവിശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിനു ശേഷമുള്ള സാഹചര്യം ദിവസവും ആര്‍ബിഐ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നവംബര്‍ എട്ടിന് 500,1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം ഇതാദ്യമായാണ് ഊര്‍ജിത് പട്ടേല്‍ പ്രതികരിക്കുന്നത്.
പുതിയ കറന്‍സി അച്ചടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപെടുത്താന്‍ റിസര്‍വ്വ് ബാങ്ക് പരിശ്രമിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു
ജനങ്ങള്‍ പണത്തിനു പകരമായി ഡെബിറ്റ് കാര്‍ഡുകളും ഡിജിറ്റല്‍ വാലറ്റുകളും ഉപയോഗിച്ച് തുടങ്ങണം. ഇത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പകര്‍ത്താന്‍ സാധിക്കാത്ത രീതിയിലുള്ള സുരക്ഷാസംവിധാനങ്ങള്‍ പുതിയ 500, 2000 രൂപ നോട്ടുകളിലുണ്ടെന്നും ഉര്‍ജിത് പട്ടേല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."