കായികമേളയിലെ കുടുംബവാഴ്ച തുടരുന്നു
ചേര്‍ത്തല :കായികമേളയിലെ കുംടുംബവാഴ്ച തുടരുന്നു.ആലപ്പുഴ നഗരത്തിലെ മാളികമുക്കില്‍ വീട്ടില്‍ ആന്റണി ഫെര്‍ണാണ്ടസിന്റെ മക്കളാണ് പിതാവിന്റെ പാത പിന്‍തുടരുന്നത്.ആന്റണി സ്‌കൂള്‍ കായികമേളയിലെ പ്രമുഖ അത്‌ലറ്റായിരുന്നു. കായികമേളകളില്‍ തിളക്കമാര്‍ന്ന് വിജയങ്ങള്‍ ആന്റണി ഫെര്‍ണാണ്ടസ് കരസ്തമാക്കിരുന്നു.
പിതാവിന്റെ പാത പിന്‍തുടര്‍ന്ന് മൂന്നുമക്കളും കായികരംഗത്ത് തിളങ്ങുകയാണ്. ജില്ലാ കായികമേളയില്‍ ഇത്തവണ ആന്‍ണിയുടെ ഇളയമക്കള്‍ രണ്ടുപേരും ശ്രദ്ധേയമായ വിജയമാണ് കൊയ്‌തെടുത്തത്.ത്രോസ് ഇനങ്ങളില്‍ ആണ് ആന്റണിയുടെ മക്കളായ ആന്‍ട്രിക് മൈക്കിള്‍ ഫെര്‍ണാണ്ടസും അലീന ലൂയീസ് ഫെര്‍ണാണ്ടസും മല്‍സരിച്ചത്. ഇതില്‍ ആന്‍ട്രിക് സീനിയര്‍ വിഭാഗത്തില്‍ ഡിസ്‌ക്കസ് ത്രോ,ഹാമര്‍ ത്രോ ഇനങ്ങളില്‍ ഒന്നാമതെത്തി.
സബ്ജൂനിയര്‍ വിഭാഗം ഡിസ്‌ക്കസ്‌ത്രോയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് അലീന ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. മൂത്തമകനായ ആല്‍ഫിയസ് മൈക്കിള്‍ ഫെര്‍ണാണ്ടസ് കഴിഞ്ഞ തവണവരെ സ്‌കൂള്‍ തല കായികമേളകളില്‍ മിന്നുന്ന പ്രകടം കാഴ്ചവച്ചിരുന്നു.ആലപ്പുഴ ലീയോ തേര്‍ട്ടീന്‍ത് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് ആന്‍ട്രിക് പഠിക്കുന്നത.് അലീന സെന്റ് ജോസഫ് ഹയര്‍സെക്കന്ററി സ്‌കൂളിലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."